» » » » » » » » » » അപകടങ്ങള്‍ക്കെതിരെ ബോധവത്ക്കരണം; സൈക്കിളില്‍ കേരളം ചുറ്റി ഷാജഹാന്‍

പാലക്കാട്: (www.kvartha.com 22.02.2019) അപകടങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി ഷാജഹാന്‍ സൈക്കിള്‍ ചവിട്ടുകയാണ്. 14 ദിവസം കൊണ്ട് 14 ജില്ലകളിലായി 1645 കിലോമീറ്റര്‍ സഞ്ചരിക്കുക എന്നതാണ് നാല്‍പതുകാരനായ ഷാജഹാന്‍ എന്ന കുണ്ടറ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുടെ ലക്ഷ്യം.

കുണ്ടറ സ്‌റ്റേഷനില്‍നിന്ന് കഴിഞ്ഞ 10ന് തുടങ്ങിയ യാത്ര മണ്ണാര്‍ക്കാട്ടെ സ്വീകരണ ശേഷമാണ് കല്ലടിക്കോട് എത്തിയത്. കല്ലടിക്കോട് ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും ദര്‍ശനകോളജ് വിദ്യാര്‍ത്ഥികളും നാട്ടുകാരും ഷാജഹാനെ സ്വീകരിച്ചു.

Awareness about accidents; Shahjahan surrounded by Kerala, Palakkad, News, Accident, Police, Students, Natives, Family, Kerala

സൈക്കിളിന്റെ മുന്നിലും പിന്നിലും ബോര്‍ഡുകളില്‍ ബോധവത്കരണസന്ദേശങ്ങള്‍ തൂക്കിയിട്ടുണ്ട്. സുരക്ഷാ സംബന്ധിച്ചുള്ള നോട്ടീസ് വിതരണവും അല്പനേരത്തെ സംസാരവും, ഇതാണ് ഷാജഹാന്റെ രീതി. ദിവസേന 40 കി. മീറ്റര്‍ സൈക്കിളില്‍ യാത്രചെയ്താണ് ബോധവത്കരണസന്ദേശം പ്രചരിപ്പിക്കുന്നത്. നിരവധി ജീവനുകള്‍ റോഡില്‍ പൊലിയുന്നത് സാമൂഹിക വിപത്താണെന്നും ഓരോ കുടുംബത്തില്‍നിന്നും ബോധവത്കരണം തുടങ്ങണമെന്നും ഷാജഹാന്‍ പറഞ്ഞു.

അനേകം അപകടങ്ങളും അതിലൂടെ കണ്ട തീരാത്ത വേദനയും കണ്ണീരുമാണ് ഇത്തരമൊരു യാത്രയ്ക്ക് ഷാജഹാനെ പ്രേരിപ്പിച്ചത്. മൂന്നുവര്‍ഷമായി വീട്ടില്‍നിന്ന് 20 കി.മീറ്റര്‍ അകലെയുള്ള സ്‌റ്റേഷനിലേക്കെത്തുന്നതും മടങ്ങുന്നതും സൈക്കിളിലാണ്. ഈ യാത്രയാണ് ജീവന്‍രക്ഷായാത്രയില്‍ തളര്‍ച്ചയില്ലാതെ ഷാജഹാന് കരുത്തായത്.

14 ജില്ലകളിലൂടെ 1645 കി.മീറ്റര്‍ സഞ്ചരിക്കുന്നതിനാണ് ലക്ഷ്യമിട്ടത്. അത് ഏതാണ്ട് പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് ഷാജഹാന്‍. ഇനി ബാക്കിയുള്ളത് ആറുജില്ലകളിലെ പര്യടനം മാത്രം.

കല്ലടിക്കോട്ടെ സ്വീകരണ യോഗത്തില്‍ അഡീഷണല്‍ എസ്.ഐ അന്‍വര്‍, ജനമൈത്രി സി ആര്‍ ഒ രാജ് നാരായണന്‍, പ്രസിഡന്റ് സമദ് ,സിപിഒ ഉല്ലാസ്, പ്രമോദ് പാറക്കാല്‍, ഇസ്മഈല്‍, ദര്‍ശനകോളജ് പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍, പോലീസ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Awareness about accidents; Shahjahan surrounded by Kerala, Palakkad, News, Accident, Police, Students, Natives, Family, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal