Follow KVARTHA on Google news Follow Us!
ad

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിപിഎമ്മിന്റെ കഴുത്തിന് പിടിക്കുന്ന സിബിഐ നടപടി ലീഗ് യുവനേതൃത്വത്തിന്റെ നിശ്ചയധാര്‍ഢ്യത്തിന്റെ ഫലം

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന്റെ കഴുത്തിന് പിടിക്കുന്ന തരത്തിലുള്ള സിബിഐ നടപടി മുസ്ലിം ലീഗിന്റെ Shukur murder, Kerala, News, Kannur, Murder case, Muslim-League, CBI, Ariyil Shukoor murder case: It's IUML's victory
തളിപ്പറമ്പ: (www.kvartha.com 11.02.2019) അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന്റെ കഴുത്തിന് പിടിക്കുന്ന തരത്തിലുള്ള സിബിഐ നടപടി മുസ്ലിം ലീഗിന്റെ നിശ്ചയധാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലം. കേസില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനും ടി വി രാജേഷ് എംഎല്‍എയുമാണ് പ്രതിച്ചേര്‍ക്കപ്പെട്ടത്. തിങ്കളാഴ്ചയാണ് ഇരുവരെയും പ്രതികളാക്കി കൊണ്ട് തൃശൂര്‍ സിബിഐ കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
Shukur murder, Kerala, News, Kannur, Murder case, Muslim-League, CBI, Ariyil Shukoor murder case: It's IUML's victory

കേസ് നടത്തിപ്പ് ലീഗ് ആത്മാഭിമാന പ്രശ്‌നമായി എടുത്തിരുന്നു. സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ അലസത കാണിച്ചപ്പോഴും യുവനേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ മുന്നോട്ടുവരികയായിരുന്നു. അങ്ങനെയാണ് കെ എം ഷാജി രക്ഷാധികാരിയും അഡ്വ. കെ എ ലത്വീഫ് കണ്‍വീനറും തളിപ്പറമ്പ് സ്വദേശി പി കെ സുബൈര്‍ കോ-ഓഡിനേറ്ററുമായ കമ്മിറ്റിയെ കേസിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയത്.

വളരെ കാര്യക്ഷമതയോടെയായിരുന്നു കമ്മിറ്റിയുടെ പ്രവര്‍ത്തനം. ഈ കമ്മിറ്റി സുപ്രീംകോടതിയില്‍ കേസ് പരിഗണക്കുന്ന ഓരോ ഘട്ടത്തിലും കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നു. 11 തവണ കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോഴും ലത്വീഫും സുബൈറും ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലുണ്ടായിരുന്നു. മുസ്ലിം ലീഗ് നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ സിബിഐയില്‍ നിന്ന് അനുകൂലമായ തീരുമാനവും ലഭിച്ചു.

അതേസമയം ടി വി രാജേഷ് എംഎല്‍എയുടെ കേസ് പരിഗണിക്കന്നത് പ്രത്യേക കോടതിയായിരിക്കും. എംഎല്‍എ, എംപി തുടങ്ങിയ ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ വേഗത്തില്‍ തീര്‍ക്കണമെന്ന സുപ്രീംകോടതി വിധി നിലവിലുള്ളതിനെ തുടര്‍ന്നാണ് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റുന്നത്.

മുസ്ലിംലീഗ് പ്രവര്‍ത്തകനും എംഎസ്എഫ് നേതാവുമായ അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചതിന് പ്രതികാരമായി ഷുക്കൂറിനെ വധിച്ചതാണെന്നാണ് കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Shukur murder, Kerala, News, Kannur, Murder case, Muslim-League, CBI, Ariyil Shukoor murder case: It's IUML's victory