» » » » » » » » » » » പ്രായം കൂടിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയിലൂടെ വധുവിനേയും വരനേയും അപമാനിച്ച സംഭവത്തില്‍ വാട്‌സ്ആപ് ഗ്രൂപ്പ് അഡ്മിന്‍മാരടക്കം 11 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: (www.kvartha.com 14.02.2019) സോഷ്യല്‍മീഡിയയിലൂടെ വധുവിനേയും വരനേയും അപമാനിച്ച സംഭവത്തില്‍ വിവിധ വാട്‌സ്ആപ് ഗ്രൂപ്പ് അഡ്മിന്‍മാരടക്കം 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വധുവിന്റെ പരാതിയിലാണ് അറസ്റ്റ് .

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് വിവാഹിതരായ കണ്ണൂര്‍ ചെറുപുഴയിലെ അനൂപ് -ജൂബി ദമ്പതിമാര്‍ക്കാണ് സോഷ്യല്‍ മീഡിയയിലൂടെ അപമാനം നേരിടേണ്ടി വന്നത്. ഇവരുടെ വിവാഹപരസ്യം ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തിയത്. 25 കാരന്‍ 48കാരിയെ വിവാഹം കഴിച്ചെന്ന രീതിയിലായിരുന്നു പ്രചരണം.

Anoop- Jubi  marriage controversy; 11 arrested, Kannur, News, Trending, Crime, Criminal Case, Marriage, Social Network, Arrested, Kerala

വ്യാജ പ്രചരണത്തെ തുടര്‍ന്ന് മനസാന്നിധ്യം നഷ്ടപ്പെട്ട ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ജൂബി നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികള്‍ക്കെതിരെ നടപടി എടുത്തത്. പോലീസ് നടപടി തുടങ്ങിയതോടെ പല അഡ്മിന്‍മാരും ഗ്രൂപ്പ് പിരിച്ചുവിട്ടിരുന്നു. അതടക്കം പരിശോധിച്ചാണ് അറസ്റ്റ്.

ഗള്‍ഫില്‍ നിന്നടക്കം ചിത്രം ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. ഇനിയും വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകുമെന്ന് ശ്രീകണ്ഠപുരം സിഐ വിവി ലതീഷ് അറിയിച്ചു.

മാത്രമല്ല, ഗള്‍ഫിലുള്ളവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. നിലവില്‍ രണ്ടുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ശ്രീകണ്ഠപുരം പോലീസ് തീരുമാനിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Anoop- Jubi  marriage controversy; 11 arrested, Kannur, News, Trending, Crime, Criminal Case, Marriage, Social Network, Arrested, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal