» » » » » » » » » » » » » » കീഴ്ജാതിക്കാരനായ സഹപാഠിക്കൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുമെന്ന് ഭയന്ന് കോളജ് വിദ്യാര്‍ത്ഥിനിയായ മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്: (www.kvartha.com 05.02.2019) കീഴ്ജാതിക്കാരനായ സഹപാഠിക്കൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുമെന്ന് ഭയന്ന് പിതാവ് കോളജ് വിദ്യാര്‍ത്ഥിനിയായ മകളെ കൊലപ്പെടുത്തി. വൈഷ്ണവി എന്ന ഇരുപതുകാരിയാണ് പിതാവിന്റെ കൈകളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെ അയല്‍ക്കാരാണ് വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് യുവതിയുടെ പിതാവ് വെങ്ക റെഡ്ഢിയെ പോലീസ് അറസ്റ്റ് ചെയ്തു.

വൈഷ്ണവി സഹപാഠിയും കീഴ്ജാതിക്കാരനുമായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഒളിച്ചോടി വിവാഹം കഴിക്കുമെന്ന് ഭയന്ന പിതാവ് വെങ്കയ്യ യുവാവിനെ കാണാന്‍ പാടില്ലെന്നും പ്രണയബന്ധം അവസാനിപ്പിക്കണമെന്നും മകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിരുന്നില്ല.

Andhra Man Allegedly Kills Daughter Over Relationship With Classmate, Hyderabad, News, Crime, Criminal Case, Murder, Marriage, Religion, Dead Body, Police, Arrested, Student, National

തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ പ്രകോപിതനായ വെങ്കയ്യ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ ശ്രീനിവാസ റാവു പറഞ്ഞു.

യുവതിയുടെ മൃതദേഹം കണ്ടെടുത്തപ്പോള്‍ സാധാരണ മരണമായാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഫോറന്‍സിക് വിദഗ്ദരുടെ നിരീക്ഷണത്തില്‍ ഇത് സാധാരണ മരണമല്ല കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് പിതാവ് വെങ്കയ്യയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയുമായിരുന്നു.


Keywords: Andhra Man Allegedly Kills Daughter Over Relationship With Classmate, Hyderabad, News, Crime, Criminal Case, Murder, Marriage, Religion, Dead Body, Police, Arrested, Student, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal