Follow KVARTHA on Google news Follow Us!
ad

പുല്‍വാമ ആക്രമണം; കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത് ആധാര്‍കാര്‍ഡുകളും ലീവ് അപേക്ഷകളും

കശ്മീരിലെ പുല്‍വാമയില്‍ വ്യാഴാഴ്ച വൈന്നേരം സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിന് New Delhi, News, National, Aadhar Card, Military, Dead Body, Death
ന്യൂഡല്‍ഹി: (www.kvartha.com 16.02.2019) കശ്മീരിലെ പുല്‍വാമയില്‍ വ്യാഴാഴ്ച വൈന്നേരം സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചത് ആധാര്‍കാര്‍ഡുകളും ലീവ് അപേക്ഷകളും മറ്റ് സ്വകാര്യ വസ്തുക്കളുമാണെന്ന് അധികൃതരുടെ സ്ഥിരീകരണം.

ആര്‍ഡിഎക്‌സ് ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ജവാന്മാരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങള്‍ സ്ഥലത്താകെ ചിതറിത്തെറിച്ചിരിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിയുക എന്നത് പ്രയാസകരമായിരുന്നു.

ഇവരുടെ ബാഗുകളില്‍ നിന്നും പാന്റിന്റെ പോക്കറ്റില്‍ നിന്നും ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ലീവ് അപേക്ഷ തുടങ്ങിയ വസ്തുക്കള്‍ കണ്ടെത്തിയാണ് മിക്കവരേയും തിരിച്ചറിഞ്ഞത്. ചിലരെ ഇവര്‍ ഉപയോഗിച്ചിരുന്ന വാച്ചുകളും പേഴ്‌സുകളും വഴിയാണ് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച അടയാളങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി സൈനികരുടെ കുടുംബാംഗങ്ങളുമായി നൂറോളം തവണയാണ് ഫോണിലൂടെ ബന്ധപ്പെട്ടത്.

Aadhaar Cards, Leave Papers Helped Identify Bodies In Pulwama: Officials, New Delhi, News, National, Aadhar Card, Military, Dead Body, Death

ജമ്മു കശ്മീരില്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയ രണ്ടായിരത്തി അഞ്ഞൂറ് സി.ആര്‍.പി.എഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിന് നേരെ ജയ്‌ഷെ ഭീകരര്‍ നടത്തിയ ചാവേര്‍ കാര്‍ബോംബാക്രമണത്തില്‍ 40 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ശ്രീനഗറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ലെത്‌പോറയില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം.

സി.ആര്‍.പി.എഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങള്‍ വ്യൂഹമായി ജമ്മുശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്നു. ജവാന്മാര്‍ സാധാരണ ബസുകളിലായിരുന്നു. സൈന്യം പട്രോളിംഗ് നടത്തുന്ന ദേശീയ പാതയിലൂടെ നീങ്ങുമ്പോള്‍ ഐ.ഇ.ഡി ബോംബുകള്‍ നിറച്ച എസ്.യു.വി ചാവേര്‍ ഭീകരന്‍ സൈന്യത്തിന്റെ ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ബസും ഒരു കാറും പൂര്‍ണമായി തകര്‍ന്നു. ബസില്‍ 35 സൈനികരുണ്ടായിരുന്നു. ജവാന്മാരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങള്‍ സ്ഥലത്താകെ ചിതറിത്തെറിച്ചു. ബസിന്റെ ഒടിഞ്ഞുമടങ്ങിയ ഇരുമ്പ് ഭാഗങ്ങള്‍ക്കിടയിലും മൃതദേഹങ്ങള്‍ കുടുങ്ങിയിരുന്നു. എണ്‍പതോളം പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. അതേസമയം പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ചാവേര്‍ ആക്രമണമായിരുന്നുവെന്നും വഖാസ് എന്ന ആദില്‍ അഹമ്മദ് ദറിനെയാണ് ചാവേര്‍ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിച്ചതെന്നും ജെയ്‌ഷെ വക്താവ് അറിയിച്ചു. പുല്‍വാമ ജില്ലയിലെ കാകപോറ സ്വദേശിയായ ആദില്‍ അഹമ്മദ് ദര്‍ കഴിഞ്ഞ വര്‍ഷമാണ് ജെയ്‌ഷെ മുഹമ്മദിന്റെ ഭാഗമായത്. ഉഗ്രശേഷിയുള്ള ഇംപ്രവൈസ്ഡ് എക്‌സ്പ്‌ളോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചായിരുന്നു സ്‌ഫോടനം.

350 കിലോയോളം സ്‌ഫോടക വസ്തുക്കള്‍ ആക്രമണത്തിന് ഉപയോഗിച്ചെന്നാണു കരുതുന്നത്. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ചാവേര്‍ ആക്രമണത്തിനു പിന്നാലെ വെടിവയ്പും ഉണ്ടായതായി പരിസരവാസികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്നു പ്രദേശത്തു വന്‍ സൈനിക സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

2016 ലെ ഉറി ആക്രമണത്തിനു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്. ജയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷന്‍ ചീഫ് ആയിരുന്ന ഖാലിദിനെ 2017ല്‍ ഇന്ത്യന്‍ സേന വെടിവച്ചു കൊന്നിരുന്നു. ഇതിനു തിരിച്ചടിയായി കശ്മീരില്‍ ഭീകരര്‍ വ്യാപക ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Aadhaar Cards, Leave Papers Helped Identify Bodies In Pulwama: Officials, New Delhi, News, National, Aadhar Card, Military, Dead Body, Death.