Follow KVARTHA on Google news Follow Us!
ad

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വ്യാജമദ്യദുരന്തം; മരണം 38

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 38 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ Lucknow, News, National, Death, Suspension, Injured, hospital, Police, Treatment, Enquiry, Liquor, Crime
ലക്‌നൗ: (www.kvartha.com 08.02.2019) ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 38 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 26 പേരാണ് മരിച്ചത്. സഹാരന്‍പുരില്‍ 16 പേരും ഖുശിനഗറില്‍ 10 പേരുമാണു മരിച്ചത്. ഉത്തരാഖണ്ഡില്‍ വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 12 പേരാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

നിരവധി പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സഹാരന്‍പുരിലെ ഉമാഹി ഗ്രാമത്തില്‍ അഞ്ചുപേര്‍ മരിച്ചതോടെ വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസും ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങി. ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപയുടെ ധനസഹായം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

 38 Killed in Hooch Tragedy in UP and Uttarakhand, Several Critical; Yogi Govt Announces ex-Gratia, Lucknow, News, National, Death, Suspension, Injured, hospital, Police, Treatment, Enquiry, Liquor, Crime

മൂന്നുദിവസം മുമ്പ് കുഷിനഗറില്‍ പത്തുപേര്‍ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ഒമ്പത് ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 38 Killed in Hooch Tragedy in UP and Uttarakhand, Several Critical; Yogi Govt Announces ex-Gratia, Lucknow, News, National, Death, Suspension, Injured, hospital, Police, Treatment, Enquiry, Liquor, Crime.