Follow KVARTHA on Google news Follow Us!
ad

ഓവര്‍ടേക്ക് ചെയ്തത് ഇഷ്ടപ്പെട്ടില്ല; ടൂറിസ്റ്റ് ബസിന് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

ഓവര്‍ടേക്ക് ചെയ്തതിന്റെ വൈരാഗ്യത്തില്‍ ടൂറിസ്റ്റ് ബസിന് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് News, Kozhikode, Kerala, Students, Custody, Police, Investigates,
കോഴിക്കോട്:(www.kvartha.com 10/02/2019) ഓവര്‍ടേക്ക് ചെയ്തതിന്റെ വൈരാഗ്യത്തില്‍ ടൂറിസ്റ്റ് ബസിന് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. രാമനാട്ടുകര മേല്‍പ്പാലത്തില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറിനെ ബസ് മറി കടന്നതാണ് തര്‍ക്കത്തിനും വെടിവയ്പ്പിനും കാരണമായത്.

മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ബസിനെ പലതവണ വിദ്യാര്‍ത്ഥികള്‍ ഓവര്‍ടേക്ക് ചെയ്തിരുന്നു. പിന്നീട് രാമനാട്ടുകര പാലത്തില്‍ വച്ച് ബസ് മുന്നിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

News, Kozhikode, Kerala, Students, Custody, Police, Investigates, 2 students in police custody on gun shot against bus


യാത്രക്കാര്‍ ഭയന്നുപോയതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഫറോക്ക് പോലീസില്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ ഗണ്‍ ആണ് വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചതെന്നും വാടകയ്‌ക്കെടുത്ത കാറിലാണ് യാത്ര ചെയ്തിരുന്നതെന്നും പോലീസ് വെളിപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Students, Custody, Police, Investigates, 2 students in police custody on gun shot against bus