Follow KVARTHA on Google news Follow Us!
ad

ശബരിമല ദര്‍ശനം നടത്തി വീട്ടില്‍ തിരിച്ചെത്തിയ തന്നെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചു; ആരോപണവുമായി കനകദുര്‍ഗ

ശബരിമല ദര്‍ശനം നടത്തി വീട്ടില്‍ തിരിച്ചെത്തിയ തന്നെ ഭര്‍ത്താവിന്റെMalappuram, News, Sabarimala, Sabarimala Temple, Religion, Trending, attack, Injured, hospital, Treatment, Police, Kerala
മലപ്പുറം: (www.kvartha.com 15.01.2019) ശബരിമല ദര്‍ശനം നടത്തി വീട്ടില്‍ തിരിച്ചെത്തിയ തന്നെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചെന്ന ആരോപണവുമായി കനകദുര്‍ഗ. ശബരിമല ദര്‍ശനത്തിനുശേഷം പ്രതിഷേധക്കാരുടെ വധഭീഷണി നിലനിന്നിരുന്നതിനാല്‍ പോലീസ് സുരക്ഷയില്‍ രഹസ്യകേന്ദ്രത്തില്‍ കഴിയുകയായിരുന്ന കനകദുര്‍ഗ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് പെരുന്തല്‍മണ്ണയിലെ വീട്ടിലെത്തിയത്.

എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും ഭര്‍ത്താവിന്റെ അമ്മയാണ് ആദ്യം മര്‍ദിച്ചതെന്നും കനകദുര്‍ഗ ആരോപിച്ചു. മര്‍ദനമേറ്റ കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസാണ് കനകദുര്‍ഗയെ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചത്.

Woman who made history by entering Sabarimala attacked by relatives, hospitalized, Malappuram, News, Sabarimala, Sabarimala Temple, Religion, Trending, attack, Injured, hospital, Treatment, Police, Kerala.

യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം ജനുവരി രണ്ടിനാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മഫ്തിയിലുള്ള പോലീസിന്റെ അകമ്പടിയില്‍ കറുത്ത വസ്ത്രം ധരിച്ച്, ഇരുമുടിക്കെട്ടില്ലാതെ, മുഖംമറച്ചാണ് ഇരുവരും മലകയറിയത്. പമ്പയില്‍ നിന്ന് സന്നിധാനത്തെ ആശുപത്രിയിലേയ്ക്കുള്ള ആംബുലന്‍സിലാണ് ഇവരെ എത്തിച്ചതെന്നും വിവരമുണ്ട്.

നിലയ്ക്കലില്‍ നിന്ന് മടങ്ങിയ വഴിയിലും ഇവര്‍ക്ക് സുരക്ഷ നല്‍കി. ശബരിമലയിലേക്കുള്ള യാത്രയില്‍ ആരും ഇവരെ തിരിച്ചറിഞ്ഞില്ല. ഒരിടത്തും പ്രതിഷേധവും നേരിടേണ്ടിവന്നില്ല. അതേസമയം, യുവതീ പ്രവേശനം ആചാരലംഘനമായി കണക്കാക്കി ശുദ്ധിക്രിയകള്‍ സന്നിധാനത്ത് നടത്തിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 24ന് ബിന്ദുവും സുഹൃത്ത് കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിന് വന്നിരുന്നു. അന്ന് മരക്കൂട്ടം കടന്ന് സന്നിധാനത്തിന് അടുത്ത് ചന്ദ്രാനന്ദന്‍ റോഡുവരെ എത്തിയെങ്കിലും കനത്ത പ്രതിഷേധം കാരണം പോലീസ് നിര്‍ബന്ധിച്ച് ഇരുവരേയും മലയിറക്കുകയായിരുന്നു. വീണ്ടും ശബരിമലയിലേക്ക് വരുമെന്ന് അന്ന് കനകദുര്‍ഗ പറഞ്ഞിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചുവെന്ന വാര്‍ത്ത പുറത്തറിഞ്ഞതോടെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധവും അക്രമവും നടന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman who made history by entering Sabarimala attacked by relatives, hospitalized, Malappuram, News, Sabarimala, Sabarimala Temple, Religion, Trending, attack, Injured, hospital, Treatment, Police, Kerala.