Follow KVARTHA on Google news Follow Us!
ad

കനയ്യകുമാറിനെ രാജ്യദ്രോഹിയാക്കാന്‍ ബിജെപിക്ക് അവകാശമില്ലെന്ന് ശിവസേന

കനയ്യകുമാറിനെ രാജ്യദ്രോഹിയാക്കാന്‍ ബിജെപിക്ക് അവകാശമില്ലെന്ന് ശിവസേന. ജമ്മുകശ്മീരില്‍ മെഹ്ബൂബ മുഫ്തിയുമായി സഖ്യമുണ്ടാക്കിയ ബിജെപിക്ക് ജെഡിയു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ എന്ത് ധാര്‍മികാവകാശമാണു Mumbai, News, BJP, Shiv Sena, National, Politics, Jammu, Kashmir, "What Moral Right Does BJP Have To Condemn Kanhaiya Kumar?": Shiv Sena
മുംബൈ: (www.kvartha.com 16.01.2019) കനയ്യകുമാറിനെ രാജ്യദ്രോഹിയാക്കാന്‍ ബിജെപിക്ക് അവകാശമില്ലെന്ന് ശിവസേന. ജമ്മുകശ്മീരില്‍ മെഹ്ബൂബ മുഫ്തിയുമായി സഖ്യമുണ്ടാക്കിയ ബിജെപിക്ക് ജെഡിയു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ എന്ത് ധാര്‍മികാവകാശമാണുള്ളതെന്ന് ശിവസേന ചോദിച്ചു.

അഫ്‌സല്‍ ഗുരുവിനെ സ്വതന്ത്ര്യസമര പോരാളിയെന്നും രക്തസാക്ഷിയെന്നും വിശേഷിപ്പിച്ച മെഹബൂബ മുഫ്തിയുമായി സഖ്യമുണ്ടാക്കിയ ബിജെപിയാണ് ഏറ്റവും വലിയ കുറ്റം ചെയ്തത്. ഇന്ന് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുകയാണെന്നും ശിവസേന ആരോപിച്ചു.

ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ കനയ്യകുമാര്‍ അഫ്‌സല്‍ ഗുരുവിനെ അഭിവാദ്യം ചെയ്തുകൊണ്ടോ കശ്മീര്‍ സ്വതന്ത്രമാകണമെന്ന് പറഞ്ഞോ മുദ്രാവാക്യം മുഴക്കിയിട്ടില്ല. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് ബിജെപിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് കനയ്യ കുമാറുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പാട്യാല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.



Keywords: Mumbai, News, BJP, Shiv Sena, National, Politics, Jammu, Kashmir, "What Moral Right Does BJP Have To Condemn Kanhaiya Kumar?": Shiv Sena