Follow KVARTHA on Google news Follow Us!
ad

മുന്‍ കാമുകനെ ഒഴിവാക്കാന്‍ കാമുകന്റെ സഹായത്തോടെ യുവാവിനെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി; പെണ്‍കെണി കൊലക്കേസിലെ പ്രതിയായ ഇന്ത്യന്‍ വംശജ ലണ്ടന്‍ മേയറുടെ ഭാര്യ

മുന്‍ കാമുകനെ ഒഴിവാക്കാന്‍ കാമുകന്റെ സഹായത്തോടെ യുവാവിനെ ജീവനോടെ London, News, Politics, Murder, Jail, Crime, Criminal Case, Allegation, World,
ലണ്ടന്‍: (www.kvartha.com 12.01.2019) മുന്‍ കാമുകനെ ഒഴിവാക്കാന്‍ കാമുകന്റെ സഹായത്തോടെ യുവാവിനെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ പെണ്‍കെണി കൊലക്കേസിലെ പ്രതിയായ ഇന്ത്യന്‍ വംശജ ഇന്ന് ലണ്ടന്‍ മേയറുടെ ഭാര്യ.

കിഴക്കന്‍ ലണ്ടനിലെ ലണ്ടന്‍ ബറോ ഓഫ് റെഡ്ബ്രിജിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ട വരീന്ദര്‍ സിങ് ബോലയുടെ ഭാര്യ മുന്‍ദില്‍ മഹിലാണ് പ്രതി. അതേസമയം പെണ്‍കെണി കൊലക്കേസിലെ പ്രതിയായ ഇന്ത്യന്‍ വംശജ തങ്ങളുടെ മേയറുടെ ഭാര്യയാണെന്നറിഞ്ഞതില്‍ റെഡ് ബ്രിജ് നിവാസികള്‍ അസ്വസ്ഥരാണ്.

WHAT JUSTICE? Honeytrap student who lured millionaire TV exec to his gruesome death is now wife of rising Labour star and ‘about to become a MAYORESS’, London, News, Politics, Murder, Jail, Crime, Criminal Case, Allegation, World

പെണ്‍കെണിയിലൂടെ 2012ലാണ് മുന്‍ദില്‍ മഹില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ധനികനും ബ്രിട്ടനിലെ സിഖ് ടിവി എക്‌സിക്യൂട്ടീവുമായിരുന്ന ഇരുപത്തിയൊന്നുകാരന്‍ ഗഗന്‍ദീപ് സിങിനെയാണ് മുന്‍ദില്‍ കൊലപ്പെടുത്തിയത്. പഞ്ചാബിലെ ജലന്തര്‍ സ്വദേശിയായ ഗഗന്‍, ലണ്ടനില്‍ ടാക്‌സി ഡ്രൈവറായും ജോലി നോക്കിയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മുന്‍ദിലും ഗഗനും പ്രണയത്തിലായിരുന്നു.

WHAT JUSTICE? Honeytrap student who lured millionaire TV exec to his gruesome death is now wife of rising Labour star and ‘about to become a MAYORESS’, London, News, Politics, Murder, Jail, Crime, Criminal Case, Allegation, World

മുന്‍ദിലിന്റെ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെയുള്ള ചെലവുകളും ഗഗന്‍ ആണ് വഹിച്ചിരുന്നത്. എന്നാല്‍ ഗഗനുമായുള്ള പ്രണയം മുന്‍ദില്‍ മഹില്‍ പെട്ടെന്നൊരു ദിവസം അവസാനിപ്പിച്ചു. തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ഇതിന് കാരണമായി മുന്‍ദില്‍ ആരോപിച്ചിരുന്നത്. പ്രേമബന്ധം തകര്‍ന്നതോടെ മുന്‍ദിലിനു ഗഗനോടു പകയായി. മുന്‍ കാമുകനെ വകവരുത്തുന്നതിനെപ്പറ്റിയായി പിന്നീടുള്ള ചിന്ത മുഴുവനും.

WHAT JUSTICE? Honeytrap student who lured millionaire TV exec to his gruesome death is now wife of rising Labour star and ‘about to become a MAYORESS’, London, News, Politics, Murder, Jail, Crime, Criminal Case, Allegation, World

അഞ്ചു വര്‍ഷത്തിലേറെയായി സൗഹൃദമുള്ള ഇലക്ട്രീഷ്യന്‍ ട്രെയിനി ഹര്‍വിന്ദര്‍ ഷോക്കറും (20) മുന്‍ദിലിനെ പ്രേമിച്ചിരുന്നു. ഗഗന്‍ദീപ് തന്നെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം ഷോക്കറിനോടും യുവതി ആവര്‍ത്തിച്ചു. ഷോക്കറിനു തന്നോടുള്ള പ്രേമം മുതലെടുക്കാനും മുന്‍ദില്‍ തീരുമാനിച്ചു. വാടകക്കൊലയാളിയും സ്‌കൂള്‍ സുഹൃത്തുമായ ഡാരന്‍ പീറ്റേഴ്‌സു(20) മായി ഷോക്കര്‍ ഇക്കാര്യം സംസാരിച്ചതോടെ കൊലയ്ക്കു കളമൊരുങ്ങി.

തുടര്‍ന്ന് സ്‌നേഹം നടിച്ചു ബ്രൈറ്റ്ടണിലെ വീട്ടിലേക്കു ഗഗനെ മന്‍ദില്‍ വിളിച്ചു വരുത്തി. അകത്ത് ഒളിച്ചിരുന്ന ഷോക്കറും പീറ്റേഴ്‌സും തലയ്ക്കും മറ്റും അടിച്ച് ഗഗനെ അവശനാക്കി. കേബിള്‍ വയര്‍ കൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി. ക്ഷീണിതനായ ഗഗനെ കെട്ടിവലിച്ചു കാറിലേക്കു തള്ളിയിട്ടു. തെക്കുകിഴക്കന്‍ ലണ്ടനിലെ ബ്ലാക്ക്ഹീത്തില്‍ കാറിനു തീ കൊളുത്തി ഗഗനെ കൊന്നു. എല്ലാറ്റിനും മുന്‍ദിലിന്റെ മൗനസമ്മതമുണ്ടായിരുന്നു. പൊള്ളലേറ്റു തുടങ്ങുമ്പോള്‍ ഗഗനു ജീവന്‍ ഉണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവരികയും ചെയ്തു.

ലണ്ടനെ ഞെട്ടിച്ച കൊലക്കേസില്‍ ഷോക്കറിനു ജീവപര്യന്തവും പീറ്റേഴ്‌സിനു 12 വര്‍ഷത്തെ ജയില്‍വാസവും കോടതി വിധിച്ചു. ഗഗന്റെ ആസൂത്രിത കൊലപാതകത്തിനു നേതൃത്വം വഹിച്ച സസക്‌സ് മെഡിക്കല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി മുന്‍ദിലിനു ആറു വര്‍ഷം കഠിനതടവാണു ലഭിച്ചത്. മറ്റുള്ളവര്‍ ജയിലില്‍ തുടരവേ, 2014ല്‍ ശിക്ഷാ കാലാവധി പകുതിയായപ്പോള്‍ മുന്‍ദില്‍ മോചിതയായി. പുതിയ ജീവിതം തേടി നടന്ന മുന്‍ദില്‍ എത്തിയത് ലേബര്‍ പാര്‍ട്ടിയുടെ യുവ നേതാവ് വരീന്ദര്‍ സിങ് ബോലയുടെ അടുത്തേക്കാണ്.
വരീന്ദര്‍ ബോലയുടെ പഴ്‌സനല്‍ ട്രെയിനറായി മുന്‍ദില്‍ ചുമതലയേറ്റു. അധികം വൈകാതെ തന്നെ ഇരുവരും തമ്മില്‍ അടുപ്പത്തിലായി. 2016ല്‍ വിവാഹിതരുമായി. കൊലക്കേസിലെ പ്രതി ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പേ പുറത്തിറങ്ങി സന്തോഷ ജീവിതം നയിക്കുന്നതില്‍ അന്നേ ജനം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

രണ്ടു വര്‍ഷത്തിനിപ്പുറം, വരീന്ദര്‍ കൗണ്‍സിലറായി. ലണ്ടന്‍ ബറോ ഓഫ് റെഡ്ബ്രിജ് മേയറായി തിരഞ്ഞെടുക്കപ്പെട്ട വിവരം ട്വിറ്ററിലൂടെ വരീന്ദര്‍ തന്നെയാണ് അറിയിച്ചത്. ഇതോടെ, പെണ്‍കെണി കൊലക്കേസിലെ പ്രതിയായ യുവതിക്ക്, മേയറുടെ ഭാര്യയെന്ന നിലയില്‍ സമൂഹത്തില്‍ വലിയ അധികാരവും സ്വാധീനവും കിട്ടുമെന്നാണു നാട്ടുകാരുടെ പ്രധാന ആക്ഷേപം.

അതേസമയം സമൂഹത്തില്‍ മുന്‍ദില്‍ ഉന്നതശ്രേണിയില്‍ എത്തുന്നതു തങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നു ഗഗന്റെ കുടുംബവും പറയുന്നു. ഗഗനെ വശീകരിച്ചു ക്രൂരമായി കൊലപ്പെടുത്തിയ മുന്‍ദിലിനു ആകെ കിട്ടിയതു മൂന്നു വര്‍ഷത്തെ ജയില്‍വാസം മാത്രമാണെന്നു സഹോദരി അമന്‍ദീപ് കൗര്‍ സിങ് കുറ്റപ്പെടുത്തി.

ഒരിക്കല്‍പ്പോലും കൊല ചെയ്തതില്‍ കുറ്റസമ്മതം നടത്തുകയോ മാപ്പു പറയുകയോ ചെയ്തില്ല. ഒന്നും സംഭവിക്കാത്തതു പോലെ അവര്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നതു കാണുമ്പോള്‍ വിഷമമുണ്ടെന്നും ഗഗന്റെ കുടുംബം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: WHAT JUSTICE? Honeytrap student who lured millionaire TV exec to his gruesome death is now wife of rising Labour star and ‘about to become a MAYORESS’, London, News, Politics, Murder, Jail, Crime, Criminal Case, Allegation, World.