Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകരെ കൂട്ടില്‍ അടച്ച എമിറേറ്റി അറസ്റ്റില്‍; ദൃശ്യങ്ങള്‍ കാണാം

ദുബൈ: (12.01.2019 kvartha.com) എ എഫ് സി ഏഷ്യന്‍ കപ്പ് 2019 ഇന്ത്യ യുഎ ഇ മല്‍സരത്തിന് മുന്‍പായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകരെ കൂട്ടിലടച്ച സംഭവത്തില്‍ എമിറേറ്റി അറസ്റ്റില്‍. വ്യാഴാഴ്ച രാത്രിയാണ് സോഷ്യല്‍ മാധ്യമങ്ങളില്‍ വൈGulf, UAE, Arrest, Video
ദുബൈ: (12.01.2019 kvartha.com) എ എഫ് സി ഏഷ്യന്‍ കപ്പ് 2019 ഇന്ത്യ യുഎ ഇ മല്‍സരത്തിന് മുന്‍പായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകരെ  കൂട്ടിലടച്ച സംഭവത്തില്‍ എമിറേറ്റി അറസ്റ്റില്‍. വ്യാഴാഴ്ച രാത്രിയാണ് സോഷ്യല്‍ മാധ്യമങ്ങളില്‍ വൈറലായി മാറിയ വീഡിയോ പുറത്തുവന്നത്. വെള്ളിയാഴ്ചയാണ് എമിറേറ്റിയെ അറസ്റ്റ് ചെയ്തതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തത്.

സ്വന്തം തൊഴിലാളികളായ ഇന്ത്യക്കാരെയാണ് എമിറേറ്റി പക്ഷിക്കൂട്ടിലടച്ചത്. ഏത് ടീം ജയിക്കണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ ഇന്ത്യ എന്ന് പറഞ്ഞുവെങ്കിലും ഒടുവില്‍ യുഎ ഇ ടീമിനെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ ശേഷമാണ് തൊഴിലാളികളെ കൂട്ടില്‍ നിന്നും ഇറക്കിവിട്ടത്.

UAE Man Arrested For Locking Up Indian Football Fans In "Bird Cage": Report. Watch Video

അറസ്റ്റ് ചെയ്ത എമിറേറ്റിയെ അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. അതേസമയം അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നിന്നും നോട്ടീസ് ലഭിച്ചയുടനെ എമിറേറ്റി മറ്റൊരു വീഡിയോ പുറത്തുവിട്ടിരുന്നു. ആദ്യ വീഡിയോ വെറും തമാശയാണെന്നും കൂട്ടിലടച്ചവര്‍ തന്റെ തൊഴിലാളികളാണെന്നും എമിറേറ്റി വീഡിയോയില്‍ പറഞ്ഞു.

22 വര്‍ഷമായി ഞാന്‍ അറിയുന്നവരാണ്. ഈ ഫാമില്‍ ഇവര്‍ക്കൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരാണ് ഞങ്ങള്‍. ഞാന്‍ അവരെ തല്ലിയിട്ടില്ല. സത്യത്തില്‍ അവരെ പൂട്ടിയിട്ടിട്ട് പോലുമില്ല- എന്ന് എമിറേറ്റി വീഡിയോയില്‍ പറയുന്നുണ്ട്.

മല്‍സരത്തില്‍ ഇന്ത്യ യു എ ഇയോട് പരാജയപ്പെട്ടിരുന്നു. രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. ഇതോടെ ഗ്രൂപ്പ് എ മല്‍സരങ്ങളില്‍ യു എ ഇ ഒന്നാം സ്ഥാനത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Soon after being summoned by the Attorney General, the man released another video claiming that the entire act was part of a joke.

Keywords: Gulf, UAE, Arrest, Video