» » » » » » » » » » » » വേനലവധിക്കാലത്ത് യാത്രാ ക്ലേശം ഒഴിവാക്കാന്‍ ഗള്‍ഫ് - കേരള മേഖലയില്‍ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ

ദുബൈ: (www.kvartha.com 23.01.2019) വേനലവധിക്കാലത്ത് യാത്രാ ക്ലേശം ഒഴിവാക്കാന്‍ ഗള്‍ഫ് - കേരള മേഖലയില്‍ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ. സിഇഒ കെ. ശ്യാം സുന്ദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 31നാണ് വേനല്‍ക്കാല ഷെഡ്യൂള്‍ തുടങ്ങുന്നത്. ഇതനുസരിച്ച് ആഴ്ചയില്‍ 653 വിമാനങ്ങള്‍ ഉണ്ടാകും. നിലവില്‍ 621 വിമാനങ്ങളാണുള്ളത്. കൈവശമുള്ള വിമാനങ്ങള്‍ പരമാവധി ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ ഇതു സാധ്യമാക്കുക എന്നും ശ്യാം സുന്ദര്‍ വ്യക്തമാക്കി.

മാത്രമല്ല പ്രതിദിന പ്രവര്‍ത്തനക്ഷമത 13.3 മണിക്കൂര്‍ എന്നത് 13.4 ആക്കും. അതേസമയം കണ്ണൂരിലേക്കുള്ള യാത്രാ നിരക്ക് ഭീമമാണെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കോഴിക്കോടിനെ അപേക്ഷിച്ച് വിമാനങ്ങള്‍ കുറവായതാണ് അതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. നിരക്ക് കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് കൊടുത്തിട്ടുണ്ട്. കണ്ണൂരിനും ദുബൈയ്ക്കുമിടയില്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ നിലവിലുള്ള വ്യവസ്ഥകള്‍ അനുവദിക്കുന്നില്ലെന്നും എന്നാല്‍ ഇക്കാര്യം രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെ തീരുമാനിക്കേണ്ടതാണെന്നും സി ഇ ഒ പറയുന്നു.

 UAE-India fares set to fall as Air India Express adds more flights, Dubai, News, Air India, Flights, Complaint, Kozhikode, Kannur, Gulf, World.

ഇന്ത്യക്കും ഗള്‍ഫിനുമിടയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് അനുവദിക്കപ്പെട്ട സീറ്റുകള്‍ എല്ലാം ഉപയോഗപ്പെടുത്തിക്കഴിഞ്ഞതിനാല്‍ കൂടുതല്‍ സീറ്റുകള്‍ ലഭ്യമായാലേ ദുബൈ-കണ്ണൂര്‍ സര്‍വീസ് തുടങ്ങാന്‍ കഴിയൂ. അതിനു നയതന്ത്ര ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം പരിഗണനയിലില്ല.

അതിനു കടമ്പകള്‍ ഏറെയുണ്ട്. എന്നാല്‍ വിമാനങ്ങള്‍ വാടകയ്ക്ക് എടുത്ത് കൂടുതല്‍ സര്‍വീസ് നടത്തുന്നത് പരിഗണനയിലുണ്ട്. മൂന്നു വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 250 കോടി രൂപയുടെ ലാഭം ഈ വര്‍ഷം പ്രതീക്ഷിക്കുന്നുണ്ടെന്നും സിഇഒ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UAE-India fares set to fall as Air India Express adds more flights, Dubai, News, Air India, Flights, Complaint, Kozhikode, Kannur, Gulf, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal