Follow KVARTHA on Google news Follow Us!
ad

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം ഇന്ത്യക്കാര്‍ക്ക്; സമ്മാനം നേടിയവരില്‍ 14കാരനും

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം ഇന്ത്യക്കാര്‍ക്ക്Dubai, News, Gulf, World, Lottery,
ദുബൈ: (www.kvartha.com 23.01.2019) ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം ഇന്ത്യക്കാര്‍ക്ക്. സമ്മാനം നേടിയവരില്‍ 14കാരനും. മൂന്ന് ഇന്ത്യക്കാരാണ് ഇത്തവണത്തെ നറുക്കെടുപ്പില്‍ വമ്പന്‍ സമ്മാനങ്ങള്‍ സ്വന്തമാക്കിയത്. നറുക്കെടുപ്പില്‍ അഭിഷേക് കത്തേല്‍ എന്നയാള്‍ക്ക് ഒരു മില്യണ്‍ യുഎസ് ഡോളറാണ് ( ഏതാണ്ട് ഏഴു കോടിയില്‍ അധികം രൂപ) സമ്മാനം ലഭിച്ചത്. ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ലീപിക അലുവാലിയയ്ക്ക് ഔഡി കാറും 14 കാരനായ ഫര്‍ഹാന്‍ ജാവേദ് ഖാന് ബിഎംഡബ്യു ബൈക്കുമാണ് സമ്മാനം.

അഭിഷേക് എടുത്ത 292 സീരിസിലെ 2582 എന്ന ടിക്കറ്റാണ് അദ്ദേഹത്തിന് ഒരു മില്യണ്‍ യുഎസ് ഡോളര്‍ സമ്മാനം ലഭിച്ചത്. ഷാര്‍ജയില്‍ താമസിക്കുന്ന ഇദ്ദേഹം യുഎഇ ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനിയിലെ കാബിന്‍ ക്രൂ ആണ്. 'ഈ സന്തോഷ വാര്‍ത്തയ്ക്ക് ദൈവത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ജീവിതത്തില്‍ ആദ്യമായി എടുത്ത ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് ഇങ്ങനെ ഒരു ഭാഗ്യം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Two winners of US1 million and Finest Surprise Promotions Announced, Dubai, News, Gulf, World, Lottery.

27 വയസുള്ള ലീപികയ്ക്ക് ഔഡിയുടെ ആര്‍8 ആര്‍ഡബ്യുഎസ് വി10 കൂപ്പ കാര്‍ ആണ് സമ്മാനം ലഭിച്ചത്. 1708 സീരീസിലെ 0380 എന്ന നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. വിവാഹം കഴിഞ്ഞ ശേഷം രണ്ടുമാസം മുന്‍പാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം ദുബൈയില്‍ എത്തിയത്. അസൈര്‍ബൈജാനിലേക്ക് ഹണിമൂണിന് പോകുമ്പോഴാണ് ഇവര്‍ ടിക്കറ്റ് എടുത്തത്. 'ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ട്. എന്റെ ഭര്‍ത്താവ് പുതിയൊരു കാര്‍ വാങ്ങാന്‍ ആലോചിക്കുകയായിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു സമ്മാനം ലഭിച്ചത്' എന്നും ലീപിക പ്രതികരിച്ചു.

റാഞ്ചിയില്‍ നിന്നുള്ള ഫര്‍ഹാന്‍ ജാവേദ് ഖാന്‍ എന്ന പതിനാലുകാരന്‍ ആണ് ബിഎംഡബ്യു ആര്‍ 1200 ജിഎസ് റാലി എഡിഷന്‍ ബൈക്ക് സ്വന്തമാക്കിയത്. 356 സീരീസിലെ 0323 എന്ന നമ്പറാണ് ഭാഗ്യവുമായി എത്തിയത്. 24 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം പിതാവ് മുഹമ്മദ് ജാവേദ് ഇന്ത്യയിലേക്ക് മടങ്ങുമ്പോഴാണ് മകന്റെ പേരില്‍ ടിക്കറ്റ് എടുത്തത്. അതില്‍ സമ്മാനവും ലഭിച്ചു. മുഹമ്മദ് ജാവേദിന് മുന്‍പും ദുബൈ ഡ്യൂട്ടി ഫ്രീയുടെ സമ്മാനം ലഭിച്ചിരുന്നു. 2008ല്‍ പോര്‍ഷെ കാര്‍ ആണ് ഇദ്ദേഹത്തിന് നറുക്കെടുപ്പില്‍ ലഭിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ഇതേ നറുക്കെടുപ്പില്‍ ബ്രിട്ടിഷ് പൗരനായ എച്ച്. നീലും ഒരു മില്യണ്‍ യുഎസ് ഡോളര്‍ നേടിയിരുന്നു. 12 വര്‍ഷമായി ദുബൈയില്‍ ഒരു ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം. 2019 വര്‍ഷത്തിന് മികച്ച തുടക്കം നല്‍കിയ ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നീല്‍ നന്ദി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two winners of US1 million and Finest Surprise Promotions Announced, Dubai, News, Gulf, World, Lottery.