Follow KVARTHA on Google news Follow Us!
ad

വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന് 550,000 ദിര്‍ഹം നഷ്ടപരിഹാരം ലഭിച്ചു

ദുബൈ: (15.01.2019 kvartha.com) വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന് 550,000 ദിര്‍ഹം നഷ്ടപരിഹാരമായി ലഭിച്ചു. ദുബൈ കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. 59കാരനാGulf, Indian, Accident
ദുബൈ: (15.01.2019 kvartha.com) വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന് 550,000 ദിര്‍ഹം നഷ്ടപരിഹാരമായി ലഭിച്ചു. ദുബൈ കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. 59കാരനായ ഹര്‍ചന്ദ് സിംഗിനാണ് തുക ലഭിച്ചത്. പഞ്ചാബ് സ്വദേശിയായ ഹര്‍ചന്ദിന് 2017 മാര്‍ച്ച് 21നാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്. അബൂദാബിയില്‍ വെച്ചായിരുന്നു  അപകടം. പരിക്കേറ്റ ഹര്‍ചന്ദിനെ ഉടനെ അല്‍ റഹ്ബ ആശുപത്രിയില്‍ എത്തിച്ചു. ഒരു പാക്കിസ്ഥാനി ഡ്രൈവറുടെ ശ്രദ്ധയില്ലായ്മയാണ് ഹര്‍ചന്ദിന് അപകടമുണ്ടാക്കിയതെന്ന് കോടതി കണ്ടെത്തിയിരുന്നു.


Traffic accident victim gets Dh550,000 compensation in UAE
ഹര്‍ചന്ദിനേറ്റ ശാരീരിക, മാനസീക ക്ഷതങ്ങള്‍ക്കും ചികില്‍സയ്ക്കുമുള്ള നഷ്ടപരിഹാരമാണ് ബന്ധുക്കള്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും ആവശ്യപ്പെട്ടത്. ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിന്റെ പ്രതിനിധി സലാം പാപ്പിനിശ്ശേരിയാണ് ഹര്‍ചന്ദിനായി കോടതിയില്‍ ഹാജരായത്. വലത്തേ ഇടുപ്പെല്ല്, പാദം, കാല്‍, വലത്തേ മുട്ട് എന്നിവയ്ക്ക് പരിക്കേറ്റിരുന്നു. കൂടാതെ വലത്തേ ഇടുപ്പെല്ലിനേറ്റ ക്ഷതം സ്ഥിരമായ പരിക്കായതും തുക കൂടുതല്‍ ലഭിക്കാന്‍ കാരണമായി. 549,880 ദിര്‍ഹമാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The victim's relatives approached legal representative Salam Pappinisheri of Ali Ibrahim advocates and legal consultants, Sharjah, to represent them in a civil lawsuit for compensation claim against the insurance company.

Keywords: Gulf, Indian, Accident