Follow KVARTHA on Google news Follow Us!
ad

ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഏവരുടേയും സഹകരണം അനിവാര്യം; അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ ടൂറിസം മേഖലയ്ക്കു പ്രയാസം സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കായി എല്ലാവരില്‍ നിന്നുമുള്ള സഹകരണം വേണമെന്നു മുഖ്യമന്ത്രി പിണറായി Pinarayi Vijayan, Kerala, News, Chief Minister, Pinarayi Vijayan, Spring festival inaugurated by CM at Kanakakkunnu
തിരുവനന്തപുരം: (www.kvartha.com 11.01.2019) സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കായി എല്ലാവരില്‍ നിന്നുമുള്ള സഹകരണം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ ടൂറിസം മേഖലയില്‍ ചെറിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കനകക്കുന്നില്‍ വസന്തോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
 Pinarayi Vijayan, Kerala, News, Chief Minister, Pinarayi Vijayan, Spring festival inaugurated by CM at Kanakakkunnu

സഞ്ചാരികള്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുക എന്നത് ടൂറിസം വികസനത്തില്‍ പരമപ്രധാനമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസ്റ്റുകള്‍ക്ക് ഒരിടത്തും ബുദ്ധിമുട്ടുകളുണ്ടാകരുതെന്നാണ് നാം കണക്കാക്കുന്നത്. എന്നാല്‍ അടുത്തകാലത്തുണ്ടായ ചില പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ ചെറിയതോതിലുള്ള പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ടൂറിസം മേഖലയെ ബാധിക്കുകയെന്ന ഉദ്ദേശ്യം ഉണ്ടോയെന്നുപോലും സംശയിക്കത്തക്ക രീതിയിലാണു ചിലത് ഉയര്‍ന്നുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളുടെ അവസാന ഘട്ടമാണു ഹര്‍ത്താല്‍ എന്നതു മറക്കുന്ന രീതിയാണ്. കേരളത്തിലേക്കു പോകുമ്പോള്‍ ചിലതു ശ്രദ്ധിക്കണമെന്നു വിദേശരാജ്യങ്ങള്‍ പറയുന്ന സ്ഥിതിപോലുമുണ്ടായി. എന്നാല്‍ ഇവിടെ എത്തിയവര്‍ക്കെല്ലാം നല്ല സൗകര്യങ്ങളും ആതിഥ്യമര്യാദയുമാണു നാം നല്‍കിയത്. ഇതു നല്ലനിലയ്ക്കുതന്നെ മുന്നോട്ടുപോകണം.

സംസ്ഥാനത്തിന്റെ സാധ്യതകളില്‍ വലിയ ഒരു മേഖലയാണു ടൂറിസം. അതിന് ആവശ്യമായ സഹകരണം എല്ലാവരില്‍നിന്നും ഉണ്ടാകണം. ടൂറിസത്തിന്റെ ഓരോ പ്രദേശങ്ങളുടേയും പ്രാദേശിക ഉത്പന്നങ്ങളടക്കമാണു വിപണനം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.  ടൂറിസ്റ്റുകള്‍ വരിക, കാഴ്ചകള്‍ കാണുക, പ്രാദേശിക സാധനങ്ങള്‍ വാങ്ങുക, നാടിന്റെ വിഭവങ്ങള്‍ വിളമ്പാന്‍ സൗകര്യമൊരുക്കുക എന്നിങ്ങനെയുള്ള നിലയ്ക്കാണു ടൂറിസം മേഖല വികസിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന മൂന്നാര്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള റോഡുകളും വഴികളും അതിവേഗം പുനഃസ്ഥാപനം നടത്താന്‍ കഴിഞ്ഞതു വലിയ നേട്ടമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രളയം ടൂറിസം മേഖലയ്ക്ക് പ്രയാസമുണ്ടാക്കുമോയെന്ന സംശയമുണ്ടായിരുന്നെങ്കിലും നാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് മറ്റു ദേശക്കാര്‍ തത്പരരാണെന്നതാണ് ഇവിടേയ്ക്ക് അധികമായെത്തുന്ന ടൂറിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. വിനോദസഞ്ചാര പദ്ധതികളില്‍ ജനപങ്കാളിത്തമുണ്ടാകുമ്പോള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിക്കുകതന്നെചെയ്യും. അതിനനുസൃതമായ നടപടികള്‍ സര്‍ക്കാരും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനകക്കുന്ന് കൊട്ടാരത്തിനു സമീപം നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ. സമ്പത്ത് എം.പി, മേയര്‍ വി.കെ. പ്രശാന്ത്, കെ. മുരളീധരന്‍ എം.എല്‍.എ, . ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവരും പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pinarayi Vijayan, Kerala, News, Chief Minister, Pinarayi Vijayan, Spring festival inaugurated by CM at Kanakakkunnu