» » » » » കോടതിയുടേയും ഭരണകൂടത്തിന്റെയും ഉറച്ച നിലപാടുകളാണ് അനാചാരങ്ങളെ മാറ്റിയത്: സ്പീക്കര്‍

തിരുവനന്തപുരം: (www.kvartha.com 14.01.2019) സ്ത്രീ സമത്വവും സ്ത്രീകളുടെ അവകാശങ്ങളും അംഗീകരിക്കുന്നവര്‍ ഭരണഘടനാനുസൃതമായുണ്ടാകുന്ന കോടതി വിധികളേയും മാനിക്കണമെന്നു നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇക്കാര്യം സൗകര്യപൂര്‍വം വിസ്മരിക്കുന്നതുകൊണ്ടാണ് പല വിവാദങ്ങളും നമുക്കിടയിലുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി ഇടപെടലിന്റെയും ഭരണകൂടത്തിന്റെയും ഭരണാധികാരികളുടേയും ഉറച്ച നിലപാടുകളുടേയും പിന്‍ബലത്തില്‍ മാത്രമേ പല അനാചാരങ്ങളേയും സമൂഹത്തില്‍നിന്നു മാറ്റാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി കേരളം സന്ദര്‍ശിച്ച വേളയില്‍ വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദര്‍ശിച്ചതിന്റെ 82ാം വാര്‍ഷികാഘോഷം 'മഹാത്മാസംഗമം' വെങ്ങാന്നൂരില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കര്‍.
Speaker P. Ramakrishnan, Kerala, News, Sabarimala Issue, Speaker on Court and governments

പുരോഗമനപരമായ മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് നവോത്ഥാനമെന്നും ആ മുന്നേറ്റം നമ്മള്‍ ഓര്‍ക്കുമെങ്കിലും സ്വന്തം ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ ഇടര്‍ച്ചയുണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രപ്രവേശനം അവര്‍ണരെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഹിന്ദുക്കള്‍ക്കു ഹിന്ദു സമൂഹത്തിനുള്ളിലേക്കുള്ള പ്രവേശനംകൂടിയാണ് സാധ്യമാക്കിതയെന്നും സ്പീക്കര്‍ പറഞ്ഞു.

മഹാത്മജിയുടെ 71ാം രക്തസാക്ഷിത്വ വാര്‍ഷികവും 150ാം ജന്മവാര്‍ഷികവും സംസ്ഥാന സര്‍ക്കാര്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിളംബര ഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍, സെമിനാറുകള്‍, പി.ആര്‍.ഡി. സംഘടിപ്പിക്കുന്ന നവോത്ഥാന ഫോട്ടോ പ്രദര്‍ശനം, പുരാവസ്തു  പുരാരേഖ പ്രദര്‍ശനം, പുസ്തകമേള തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

എം. വിന്‍സന്റ് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.ബി. സതീഷ് എം.എല്‍.എ, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍, കവി വിനോദ് വൈശാഖി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ആറിനു നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലന്‍, പുന്നല ശ്രീകുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Speaker P. Ramakrishnan, Kerala, News, Sabarimala Issue, Speaker on Court and governments 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal