Follow KVARTHA on Google news Follow Us!
ad

യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവം; കാരണം കാണിക്കല്‍ ആവശ്യപ്പെട്ട് തന്ത്രിക്ക് പട്ടിക ജാതി വര്‍ഗ കമ്മിഷന്റെ നോട്ടീസ്

ശബരിമല സന്നിധാനത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ Thiruvananthapuram, News, Trending, Sabarimala, Sabarimala Temple, Religion, Women, Facebook, Poster, Kerala,
തിരുവനന്തപുരം: (www.kvartha.com 20.01.2019) ശബരിമല സന്നിധാനത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ നടപടിയില്‍ കാരണം കാണിക്കല്‍ ആവശ്യപ്പെട്ട് പട്ടിക ജാതി വര്‍ഗ കമ്മിഷന്‍ തന്ത്രിക്ക് നോട്ടീസ് നല്‍കി. കമ്മിഷന്‍ അംഗം എസ് അജയകുമാറാണ് നോട്ടീസ് നല്‍കിയത്.

ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിനാലാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്ന് എസ് അജയകുമാര്‍ പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അജയകുമാര്‍ ഇക്കാര്യം അറിയിച്ചത്. ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജരാവാന്‍ തന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു. കമ്മിഷന്‍ മുമ്പാകെ ഹാജരാവാത്തതുകൊണ്ട് തുടര്‍നടപടി എന്ന നിലക്ക് കമ്മിഷന്‍ അംഗമായ തന്ത്രിക്ക് താന്‍ ഷോകോസ് നോട്ടീസ് അയച്ചിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിൽ ഒരു സ്ത്രീ ദളിത് ആയതുകൊണ്ട് സംസ്ഥാന പട്ടിക ജാതി - വർഗ്ഗ കമ്മീഷൻ ഇടപെട്ട് തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജർ ആവാൻ നോട്ടീസ് അയച്ചിരുന്നു. കമ്മിഷൻ മുൻപാകെ ഹാജരാവാത്തതുകൊണ്ട് തുടർ നടപടി എന്ന നിലക്ക് കമ്മീഷൻ മെമ്പറായ ഞാൻ തന്ത്രിക്ക് ഷോ കോസ് നോട്ടീസ് അയച്ചിരിക്കുകയാണ് .

ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ല. ഭരണഘടനയ്ക്ക് മുകളിൽ പറക്കാൻ സവർണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിർക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളിൽ സംസ്ഥാന പട്ടിക ജാതി - പട്ടിക വർഗ കമ്മീഷൻ ശക്തമായി ഇടപെടുന്നതായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Schedule Caste & Tribe sends notice to Sabarimala Tantri, Thiruvananthapuram, News, Trending, Sabarimala, Sabarimala Temple, Religion, Women, Facebook, Poster, Kerala.