Follow KVARTHA on Google news Follow Us!
ad

ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍; ശബരിമല ഹര്‍ജികള്‍ 22ന് കേള്‍ക്കില്ലെന്ന് സുപ്രീം കോടതി

ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ ശബരിമല New Delhi, News, Religion, Supreme Court of India, Sabarimala, Sabarimala Temple, Women, Trending, National,
ന്യൂഡല്‍ഹി: (www.kvartha.com 15.01.2019) ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ ശബരിമല ഹര്‍ജികള്‍ 22ന് കേള്‍ക്കില്ലെന്ന് സുപ്രീം കോടതി. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതിവിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ 22ന് പരിഗണിക്കുമെന്നായിരുന്നു നേരത്തെ കോടതി അറിയിച്ചത്.

ഹര്‍ജികളിലെ നടപടികള്‍ പൂര്‍ണമായും റെക്കോഡ് ചെയ്യണമെന്നും തത്സമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ ചൊവ്വാഴ്ച കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അമ്പത് പുന:പരിശോധനാ ഹര്‍ജികളാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയ്ക്ക് മുന്നിലെത്തിയത്.

SC unlikely to take up Sabarimala review petitions on January 22, New Delhi, News, Religion, Supreme Court of India, Sabarimala, Sabarimala Temple, Women, Trending, National

ഈ സമയത്ത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേസ് 22ന് പരിഗണിക്കുന്നത് സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ജനുവരി 22ന് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുമെന്ന് ഉറപ്പുണ്ടോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം.

ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധിയിലാണ്. അതിനാല്‍ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ച് ഇരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. 22ന് ഹര്‍ജികള്‍ പരിഗണനയ്ക്ക് വരാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ആണ് ബെഞ്ചിലെ അംഗങ്ങള്‍.

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സെപ്തംബര്‍ 28ന് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കാമെന്ന് വിധി പ്രസ്താവിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SC unlikely to take up Sabarimala review petitions on January 22, New Delhi, News, Religion, Supreme Court of India, Sabarimala, Sabarimala Temple, Women, Trending, National.