Follow KVARTHA on Google news Follow Us!
ad

ശബരിമല നട ഞായറാഴ്ച അടയ്ക്കും

മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട 20 ന് Pathanamthitta, News, Sabarimala, Sabarimala Temple, Religion, Kerala
പത്തനംതിട്ട:(www.kvartha.com 19.01.2019) മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട 20 ന് അടയ്ക്കും. രാവിലെ 6.30-നാണ് നട അടയ്ക്കുക. ഭക്തര്‍ക്ക് ദര്‍ശനം ശനിയാഴ്ച കൂടി മാത്രമെ ഉള്ളൂ. നെയ്യഭിഷേകം വെള്ളിയാഴ്ച്ച സമാപിച്ചു. 20-ന് പന്തളം രാജാവിന് മാത്രമാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുവാദം ഉള്ളത്. അന്ന് രാവിലെ അഭിഷേകത്തിന് ശേഷം രാജാവ് അയ്യപ്പനെ ദര്‍ശിക്കും.

തുടര്‍ന്ന് ഹരിവരാസനം പാടി നട അടയ്ക്കും. പിന്നീട് പതിനെട്ടാം പടിക്ക് താഴെ വെച്ച് രാജാവ് മേല്‍ശാന്തിക്ക് പണക്കിഴി കൈമാറും. ഇതോടെ ചടങ്ങുകള്‍ അവസാനിക്കും. ശനിയാഴ്ച രാത്രി മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്ന് ശരംകുത്തിയിലേക്ക് എഴുന്നെള്ളത്ത് നടക്കും.

19 ന് രാത്രി കുരുതി നടക്കും. അവകാശികളായ കുറുപ്പമാരാണ് ഇത് നടത്തുന്നത്. മാളികപ്പുറത്താണ് കുരുതി. റാന്നി കുന്നയ്ക്കാട്ട് കുടുംബക്കാരാണ് കുരുതി നടത്തുന്നത്. ഇതിന്റെ ഭാഗമായി മണി മണ്ഡപത്തില്‍ കളമെഴുത്ത് നടക്കുന്നുണ്ട്.


കുന്നയ്ക്കാട്ട് കുടുംബത്തിലെ രതീഷ് കുമാര്‍, ജയകുമാര്‍ ,അജിത് കുമാര്‍ എന്നിവരാണ് എട്ട് വര്‍ഷമായി ഈ ചടങ്ങ് നടത്തുന്നത്. അയ്യപ്പന്റെ അഞ്ച് രൂപങ്ങളാണ് കളമെഴുതുന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നാണ് കളമെഴുതുന്തിനുള്ള പൊടി നല്‍കുന്നത്.

20-ന് നട അടച്ച ശേഷംതിരുവാഭരണങ്ങള്‍ മടക്കയാത്ര ആരംഭിക്കും. മടങ്ങി വരും വഴി 21 ന് പെരുനാട് കക്കാട്ട് കോയിക്കല്‍ ശാസ്താ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തും. 22 ന് വൈകിട്ട് ആറന്‍മുളയില്‍ തങ്ങും. 

23 ന് രാവിലെ പന്തളത്ത് തിരികെ എത്തും. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ കൊട്ടാരം അധികൃതരെ തിരികെ ഏല്‍പ്പിക്കുന്നതോടെ ഇത്തവണത്തെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകള്‍ക്കും സമാപനമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala will be close on Sunday, Pathanamthitta, News, Sabarimala, Sabarimala Temple, Religion, Kerala.