Follow KVARTHA on Google news Follow Us!
ad

ശബരിമല സമരത്തെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യമാക്കിയെന്ന് മുരളീധര പക്ഷം, വന്‍ വിജയമായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള

ശബരിമല സമരത്തെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം രൂക്ഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മുരളീധര പക്ഷം രൂക്ഷവിമര്‍ശനമുന്നയിച്ചു. Kerala, Thiruvananthapuram, News, BJP, Strike, Religion, Sabarimala strike: Dispute in BJP core committee meeting
തൃശൂര്‍: (www.kvartha.com 24.01.2019) ശബരിമല സമരത്തെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം രൂക്ഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മുരളീധര പക്ഷം രൂക്ഷവിമര്‍ശനമുന്നയിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്നും ഇത് ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപിയെ അപഹാസ്യമാക്കിയെന്നും വിമര്‍ശനമുയര്‍ന്നു.

എന്നാല്‍ ശബരിമല വിധിയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സമരം വന്‍ വിജയമായിരുന്നുവെന്നും അത് തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഗുണം ചെയ്യുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തടസമില്ല. എന്നാല്‍ തനിക്ക് അധികാര രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

സഖ്യകക്ഷികളുടെ സീറ്റ്, ശബരിമല വിഷയം, തെരെഞ്ഞെടുപ്പ് എന്നിവ യോഗം ചര്‍ച്ച ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് നാല് സീറ്റ് നല്‍കാനും ബിജെപിയില്‍ ധാരണയായി. എട്ട് സീറ്റായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഇത് അധികപ്രസംഗമാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.



Keywords: Kerala, Thiruvananthapuram, News, BJP, Strike, Religion, Sabarimala strike: Dispute in BJP core committee meeting