» » » » » » » » » ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 60 സീറ്റെങ്കിലും പോകുമെന്നുറപ്പിച്ച് ബിജെപി; എങ്ങനെയും കേരളത്തില്‍ സീറ്റ് പിടിക്കണമെന്ന് അമിത് ഷായുടെ കര്‍ശന നിര്‍ദേശം, തിരുവനന്തപുരവും പത്തനംതിട്ടയും ഉറപ്പാക്കണം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലും കണ്ണ്

തിരുവനന്തപുരം: (www.kvartha.com 24.01.2019) എങ്ങനെയെങ്കിലും കേരളത്തില്‍ സീറ്റ് പിടിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 60 സീറ്റെങ്കിലും പോകുമെന്നുറപ്പിച്ച സാഹചര്യത്തിലാണ് ബിജെപിയുടെ കേരളം പിടിക്കാനുള്ള നീക്കം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് രണ്ട് സീറ്റില്‍ ഉറപ്പായും വിജയിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ബിജെപി രൂപം നല്‍കും. അഞ്ച് സീറ്റാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിലും രണ്ട് സീറ്റില്‍ എന്തുവിലകൊടുത്തും ജയിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിലാണ് പാര്‍ട്ടി കൂടുതലും പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇതോടൊപ്പം ആറ്റിങ്ങല്‍, മാവേലിക്കര, തൃശൂര്‍, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലും കടുത്ത മത്സരം കാഴ്ചവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

abarimala: Can faith open doors for BJP in Kerala in 2019? Thiruvananthapuram, News, Politics, BJP, Lok Sabha, Sabarimala, Kerala

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട മണ്ഡലം പിടിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് രണ്ടാം സ്ഥാനത്തേക്ക് പോയ മണ്ഡലമായ തിരുവനന്തപുരം ഇത്തവണ കൈവിട്ടുപോകരുതെന്നാണ് നിര്‍ദേശം. എന്‍എസ്എസിന്റെ പിന്തുണയും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്.

യുപി, ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി അറുപതോളം സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പശ്ചിമബംഗാള്‍, ഒറീസ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടു ഡസന്‍ സീറ്റ് മാത്രമാണ് അധികം കിട്ടുക. മറ്റ് സംസ്ഥാനങ്ങളില്‍ ഈ നഷ്ടം നികത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി ദേശീയ നേതൃത്വം. ഈ സമ്മര്‍ദമാണ് കേരള ഘടകം നേരിടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala: Can faith open doors for BJP in Kerala in 2019? Thiruvananthapuram, News, Politics, BJP, Lok Sabha, Sabarimala, Kerala.

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal