» » » » » » » » » » » വിശ്രമ നാള്‍ പെണ്‍സുഹൃത്തിനൊപ്പം ആസ്വദിച്ച് ഋഷഭ് പന്ത്; നിന്നെ സന്തോഷിപ്പിക്കാനാണ് എനിക്കിഷ്ടമെന്ന് താരം, 'എന്റെ പുരുഷന്‍, എന്റെ പ്രാണപ്രിയന്‍' എന്ന് സുന്ദരി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി പന്തിന്റേയും കാമുകിയുടേയും ചിത്രങ്ങള്‍

ഡെല്‍ഹി: (www.kvartha.com 17.01.2019) ദേശീയ ടീമില്‍നിന്നു മാറിനിന്ന് വിശ്രമ നാളുകള്‍ ആസ്വദിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ് മാന്‍ ഋഷഭ് പന്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു ട്വന്റി20, നാല് ടെസ്റ്റ് മല്‍സരങ്ങള്‍ക്കു ശേഷമാണ് ഋഷഭ് പന്തിനു വിശ്രമം അനുവദിച്ചത്.

എന്തായാലും, വിശ്രമനാളുകളിലും വാര്‍ത്തകളില്‍ താരമായിരിക്കയാണ് ഇപ്പോള്‍ ഋഷഭ്. തന്റെ പെണ്‍സുഹൃത്തിനെ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയാണ് പന്ത് ഏറ്റവും ഒടുവില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ധോണിയുടെ പിന്‍ഗാമിയായി ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കുന്ന ഈ ഇരുപത്തൊന്നുകാരന്റെ പെണ്‍സുഹൃത്തിന്റെ പേര് ഇഷാ നേഗി എന്നാണ്. ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച് സംരംഭകയും ഇന്റീരിയര്‍ ഡിസൈനറുമാണ് നേഗി.

Rishabh Pant's girlfriend Isha Negi's photographs have set the Internet on fire - see pics, New Delhi, News, Sports, Cricket, Cricket Test, Social Network, Photo, National

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം പന്തു കുറിച്ച വാക്കുകളിങ്ങനെ:

'നീ കാരണമാണ് ഞാന്‍ ഇത്രയും സന്തോഷവാനായിരിക്കുന്നത്. അതുകൊണ്ട് നിന്നെ സന്തോഷിപ്പിക്കാനാണ് എനിക്കിഷ്ടം'.

Rishabh Pant's girlfriend Isha Negi's photographs have set the Internet on fire - see pics, New Delhi, News, Sports, Cricket, Cricket Test, Social Network, Photo, National

ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഇഷാ നേഗി കുറിച്ച വാക്കുകള്‍ ഇങ്ങനെ:

'എന്റെ പുരുഷന്‍, എന്റെ പ്രാണപ്രിയന്‍, എന്റെ ആത്മസുഹൃത്ത്, എന്റെ ജീവിതത്തിന്റെ സ്‌നേഹം'

Rishabh Pant's girlfriend Isha Negi's photographs have set the Internet on fire - see pics, New Delhi, News, Sports, Cricket, Cricket Test, Social Network, Photo, National

എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം വൈറലായിക്കഴിഞ്ഞു. ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ഉള്‍പ്പെടെയുള്ളവര്‍ പന്തിന്റെ പോസ്റ്റിനു താഴെ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഈ ചിത്രം കണ്ട ഋഷഭ് പന്തിന്റെ ആരാധകരായ പെണ്‍കുട്ടികളുടെ അവസ്ഥയെക്കുറിച്ച് പരിതപിക്കുന്നവരും കുറവല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rishabh Pant's girlfriend Isha Negi's photographs have set the Internet on fire - see pics, New Delhi, News, Sports, Cricket, Cricket Test, Social Network, Photo, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal