Follow KVARTHA on Google news Follow Us!
ad

പീഡനക്കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധിച്ച കന്യാസ്ത്രീക്കെതിരെ പ്രതികാര നടപടി; വിശദീകരണം നല്‍കണമെന്ന് നോട്ടീസ്

പീഡനക്കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധിച്ച കന്യാസ്ത്രീക്കെതിരെ പ്രതികാര News, Kochi, Kerala,
കൊച്ചി:(www.kvartha.com 08/01/2019) പീഡനക്കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധിച്ച കന്യാസ്ത്രീക്കെതിരെ പ്രതികാര നടപടി. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതികരണം നടത്തിയതിനും അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതിനും കാര്‍ വാങ്ങിയതിനും വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സഭ നേതൃത്വം രംഗത്തെത്തി. ഫ്രാങ്കോയ്‌ക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയ ലൂസി കളപ്പുരയ്ക്കലിനെതിരെയാണ് പ്രതികാര നടപടി.

News, Kochi, Kerala, Revenge against nun on Bishop case ,sister, Bishop,


ഇക്കാര്യം ചൂണ്ടിക്കാട്ടി മദര്‍ സുപ്പീരിയര്‍ ആന്‍ ജോസ് നോട്ടീസ് നല്‍കി. ബുധനാഴ്ച സഭാ ആസ്ഥാനത്ത് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച സമരം നടത്തിയവരില്‍ പ്രധാനിയായിരുന്നു ലൂസി കളപ്പുര. ഇതിന് പിന്നാലെ സിസ്റ്റര്‍ നടത്തിയ പല വെളിപ്പെടുത്തലുകളും വന്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു.

പുതുവര്‍ഷ ദിനത്തില്‍ വനിതാ മതിലിന് പിന്തുണ അറിയിച്ചും ചുരിദാര്‍ ധരിച്ചും രംഗത്തെത്തിയും സിസ്റ്റര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതേസമയം, നോട്ടീസില്‍ പറഞ്ഞിരിക്കുന്നത് പോലെ അടുത്ത ദിവസം തന്നെ സഭയ്ക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കില്ലെന്നും ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ വെല്ലൂരില്‍ ആണെന്നുമായിരുന്നു സിസ്റ്ററുടെ പ്രതികരണം. എന്നാല്‍ ഉടന്‍ തന്നെ ഹാജരായി തന്റെ നിലപാട് വ്യക്തമാക്കുമെന്നും സിസ്റ്റര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Revenge against nun on Bishop case ,sister, Bishop,