Follow KVARTHA on Google news Follow Us!
ad

റിസോര്‍ട്ട് ഇരട്ടക്കൊലപാതകം: പ്രതിയെ സഹായിച്ച ദമ്പതികള്‍ അറസ്റ്റില്‍

റിസോര്‍ട്ട് ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയെ സഹായിച്ച ദമ്പതികള്‍ അറസ്റ്റില്‍. Idukki, News, Arrest, Murder, theft, Police, Kerala.
ഇടുക്കി: (www.kvartha.com 14.01.2019) റിസോര്‍ട്ട് ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയെ സഹായിച്ച ദമ്പതികള്‍ അറസ്റ്റില്‍. പൂപ്പാറ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ടകൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന റിസോര്‍ട്ട് ജീവനക്കാരന്‍ ബോബിനെ സഹായിച്ച ദമ്പതികളാണ് അറസ്റ്റിലായത്.

കസ്റ്റഡിയിലെടുത്ത പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എസ്‌റ്റേറ്റില്‍നിന്ന് 200 കിലോ ഏലം മോഷണം പോയിരുന്നു. ഇത് സമീപത്തെ കടയില്‍ വിറ്റതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Resort murder case: Couples arrested for helping accused, Idukki, News, Arrest, Murder, theft, Police, Kerala.

 പ്രതിയെന്ന് സംശയിക്കുന്ന ബോബിനെ കണ്ടെത്താന്‍ സൈബര്‍ സെല്ലുമായി ചേര്‍ന്ന് ഇയാളുടെ ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ ജേക്കബ് വര്‍ഗ്ഗീസിന്റെ മോഷണം പോയ കാര്‍ മുരുക്കുംപടിയിലെ ഒരു പള്ളിക്ക് സമീപത്തുനിന്ന് കണ്ടെത്തി.

എസ്‌റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗ്ഗീസ് വെടിയേറ്റും മുത്തയ്യ വെട്ടേറ്റുമാണ് മരിച്ചത്. സന്ദര്‍ശകര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും എസ്‌റ്റേറ്റിലെ കണക്കുകള്‍ നോക്കുന്നതിനുമാണ് മുത്തയ്യെയും ബോബിനെയും ജോലിക്കെടുത്തത്.

ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മുറിക്കുള്ളില്‍ രക്തം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തുള്ള എലക്കാ സ്‌റ്റോറില്‍ മരിച്ച നിലയില്‍ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷമാണ് സ്‌റ്റോറിന് സമീപത്തെ ഏലക്കാട്ടില്‍ വിലച്ചെറിഞ്ഞ നിലയില്‍ റിസോര്‍ട്ട് ഉടമയുടെ മൃതദേഹം കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Resort murder case: Couples arrested for helping accused, Idukki, News, Arrest, Murder, theft, Police, Kerala.