Follow KVARTHA on Google news Follow Us!
ad

ഗന്ധര്‍വ്വസ്മൃതികള്‍ മാഞ്ഞിട്ട് 28 വര്‍ഷം; പത്മരാജന്റെ ഓര്‍മകള്‍ നിറഞ്ഞ് ഇന്നും മലയാള സിനിമാ ലോകം

മലയാള ചലച്ചിത്ര മേഖലയെ സമൂഹത്തിന്റെ മനസാക്ഷിയാക്കി മാറ്റിയ, മനുഷ്യ News, Cinema, Entertainment, Award, Writer, Director, Kerala,
(www.kvartha.com 24.01.2019) മലയാള ചലച്ചിത്ര മേഖലയെ സമൂഹത്തിന്റെ മനസാക്ഷിയാക്കി മാറ്റിയ, മനുഷ്യ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരം തന്റെ സിനിമ കളിലൂടെ പകര്‍ന്നു നല്‍കി ചലച്ചിത്ര മേഖലയ്ക്ക് കനത്ത സംഭാവനകള്‍ നല്‍കി കാലത്തിന്റെ യവനികക്കപ്പുറത്തായ പ്രശസ്ത ചലച്ചിത്രകാരന്‍ പി.പത്മരാജന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 28 വര്‍ഷം.

സാഹിത്യത്തിലും സിനിമയിലും തന്റേതായ ഇരിപ്പിടമൊരുക്കിയ അദ്ദേഹത്തെ അഭിമനാദരങ്ങ ളോടെ നമുക്ക് ഓണാട്ടുകരയുടെ ചലച്ചിത്രകാരനെന്നും വിശേഷിപ്പിക്കാന്‍ കാരണം അദ്ദേഹത്തിന്റെ സാഹിത്യ സിനിമ സംഭാവനകളിലേറെയും ഓണാട്ടുകരയിലെ തനിക്കു ചുറ്റും കണ്ട മനുഷ്യരുടെ വൈകാരിക സംഘര്‍ഷങ്ങളിലും പ്രതി സന്ധികളിലും ആഴ്ന്നുപോയ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിച്ചും പഠിച്ചും നടത്തിയ സൃഷ്ടികളായിരുന്നു.

1946 മെയ് 23ന് ഹരിപ്പാടിനടുത്ത് മുതുകുളത്ത് പ്രശസ്തമായ ഞവരയ്ക്കല്‍ തറവാട്ടില്‍ ദേവകിയമ്മയുടെയും തുണ്ടത്തില്‍ അനന്തപത്മനാഭ പിള്ളയുടെയും മകനായി ആറാമത്തെ മകനായി ജനനം. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് പ്രീയൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവുമെടുത്തു. 

ഇതോടൊപ്പം തന്നെ മുതുകു ളത്തുള്ള ചേപ്പാട് അച്യുതവാര്യരില്‍ നിന്നും സംസ്‌കൃതവും സ്വായത്തമാക്കി. കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലോല മിസ് ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആകാശവാണിയില്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരന്‍, പ്രഹേളിക, പുകക്കണ്ണട എന്നിവ. കഥാരചനയിലെ വൈഭവം നോവല്‍രചനയിലേയ്ക്ക് പത്മരാജനെ ആകര്‍ഷിച്ചു.

1971ല്‍ എഴുതിയ നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ ഏറെ ശ്രദ്ധേയമായി. ആ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കുങ്കുമം അവാര്‍ഡും ഈ കൃതിയിലൂടെ പത്മരാജന്‍ നേടി. പിന്നീട് വാടക യ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകള്‍ പ്രസിദ്ധീകരിച്ചു. 1965ല്‍ തൃശൂര്‍ ആകാശവാ ണിയില്‍ അനൗ ണ്‍സറായി ചേര്‍ന്ന അദ്ദേഹം 1986 വരെ ആകാശവാണിയില്‍ തുടര്‍ന്നു.

സി നിമ രംഗത്ത് സജീവമായതിനെത്തുടര്‍ന്ന് ആകാശവാണിയിലെ ജോലി രാജി വെച്ച് മുഴുവന്‍ സമയ ചലച്ചിത്ര പ്രവര്‍ത്തനത്തില്‍ മുഴുകി.ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരി യും തുടങ്ങിയ നോവലുകള്‍ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം അദ്ദേഹം രചിച്ചവ യാണ്.പെരുവഴിയമ്പലം, രതിനിര്‍വ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകള്‍.

1975ല്‍ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ.ഭരതന്റെ സംവിധാനത്തില്‍ ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവര്‍ത്തി സിനിമയുടെ ചുക്കാന്‍ പിടിച്ച ഭരതന്‍പത്മരാജന്‍ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്‌കാ രത്തിലൂടെ സംവിധായകനായ പത്മരാജന്‍ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുള്‍പ്പെടെ മുപ്പത്തിയാറ് തിരക്കഥകള്‍ രചിച്ചു.

 ദേശീയവും അന്തര്‍ ദ്ദേശീയവുമായ നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. കലാ സിനിമയേയും, വാണിജ്യ സിനിമയേയും നേര്‍രേഖകള്‍ പോലെ കണ്ട് പ്രോത്സാഹിപ്പിക്കാനുള്ള സമ്പന്നമായ മനസ്സിനുടമയായിരുന്നു അദ്ദേഹം.

Remembrance of Pathmarajan, News, Cinema, Entertainment, Award, Writer, Director, Kerala

ഭരതനുമായി ചേര്‍ന്ന് പത്മരാജന്‍ പ്രവര്‍ത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യസി നിമയുടെയും ഇടയില്‍ നില്‍ക്കുന്ന ത് എന്ന അര്‍ഥത്തില്‍ മധ്യവര്‍ത്തി സിനിമ എന്ന് അറിയപ്പെട്ടു.ലൈംഗിക തയെ അശ്ലീലമായല്ലാതെ കാണിക്കു വാനുള്ള ഒരു കഴിവ് ഇരുവര്‍ക്കുമുണ്ടാ യിരുന്നു. 36 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ പത്മരാജന്‍ 18 ചലച്ചിത്ര ങ്ങള്‍ സംവിധാനം ചെയ്തു. ആകാശവാണിയില്‍ സഹപ്രവര്‍ത്തകയാ യിരുന്നു രാധാലക്ഷ്മിയാണ് ഭാര്യ. 

ചലച്ചിത്ര പ്രവര്‍ത്തകനായ അനന്തപത്മ നാഭനും മാധവിക്കുട്ടിയും മക്കള്‍. തന്റെ കുടുംബത്തിന്റെ ആത്മാംശം തങ്ങിനിന്ന ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമ സംവിധാനം ചെയ്യാനൊ രുങ്ങിയപ്പോള്‍ തന്നെ നിരവധി ദുഃശകുനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയെന്ന് ഭാര്യ രാധാലക്ഷ്മി തന്നെ പറഞ്ഞിട്ടുണ്ട്.
എണ്ണിയാലൊടുങ്ങാത്ത പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് നിശ്ചദാര്‍ഢ്യം തുളുമ്പുന്ന മനസ്സോടെ അദ്ദേഹം ചിത്രം പൂര്‍ത്തിയാക്കി.ചിത്രത്തിന്റെ പ്രിവ്യൂ സംബന്ധമായ ജോലികള്‍ക്കായി 1991 ജനുവരി 24ാം തിയതി കോഴിക്കോട്ടെ ഹോട്ടല്‍ മുറിയില്‍ താമസിക്കുമ്പോഴാണ്, 46-ാം വയസ്സില്‍ ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനം മൂലം മലയാള ചലച്ചിത്ര വേദിയെ തീരാ ദുഃഖത്തിലാഴ്ത്തി ആസ്നേഹധനന്‍ യാത്രയായത്.

ആ ദീപ്ത സ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയസമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരും സ്നേഹസമ്പന്നരായ നാട്ടുകാരും ഒരു വട്ടം കൂടി ഞവരയ്ക്കല്‍ തറവാട്ടില്‍ ഒത്തു കൂടി. തെക്ക് കിഴക്കേ കോണില്‍ അന്ത്യനിദ്ര കൊള്ളുന്ന അദ്ദേഹത്തിന് പ്രണാമങ്ങള്‍ നേര്‍ന്നു.

Remembrance of Pathmarajan, News, Cinema, Entertainment, Award, Writer, Director, Kerala.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Remembrance of Pathmarajan, News, Cinema, Entertainment, Award, Writer, Director, Kerala.