Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈന്‍ വ്യാപാരരംഗത്തേക്ക് ചുവടുവച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ഓണ്‍ലൈന്‍ വ്യാപാരരംഗത്തേക്കുള്ള ചുവടുവെയ്പ്പുമായി മുകേഷ് Ahmedabad, Reliance, Busines, Technology, Investment, Mukesh Ambani, News, National
അഹമ്മദാബാദ്: (www.kvartha.com 19.01.2019) ഓണ്‍ലൈന്‍ വ്യാപാരരംഗത്തേക്കുള്ള ചുവടുവെയ്പ്പുമായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. പരീക്ഷണാടിസ്ഥാനത്തില്‍ ഗുജറാത്തിലായിരിക്കും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആദ്യം അവതരിപ്പിക്കുക.

ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാരികളെ ചേര്‍ത്തുകൊണ്ടായിരിക്കും റിലയന്‍സിന്റെ ഇകൊമേഴ്‌സ് ചുവടുവെപ്പ്. ടെലികോം സംരംഭമായ ജിയോ, റീട്ടെയില്‍ സംരംഭമായ റിലയന്‍സ് റീട്ടെയില്‍ എന്നിവയുടെ സഹകരണത്തോടെയാവും ഇത്.

 Reliance Retail, Jio To Jointly Launch E-commerce Platform: Mukesh Ambani, Ahmedabad, Reliance, Busines, Technology, Investment, Mukesh Ambani, News, National.

ജിയോയ്ക്ക് രാജ്യത്തൊട്ടാകെ 28 കോടി വരിക്കാരാണുള്ളത്. റിലയന്‍സ് റീട്ടെയിലിനാകനട്ടെ 6,500 ഓളം പട്ടണങ്ങളിലായി ഏതാണ്ട് 10,000 സ്‌റ്റോറുകളുണ്ട്. ജിയോയുടെ ആപ്പിലൂടെയും ഡിവൈസിലൂടെയും ചെറുകിട വ്യാപാരികളെ ബന്ധിപ്പിച്ച് അവര്‍ക്ക് കൂടുതല്‍ വരുമാന സാധ്യത ഒരുക്കിയാവും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുക.

വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിലാണ് മുകേഷ് അംബാനി തന്റെ ഇകൊമേഴ്‌സ് സ്വപ്‌നങ്ങള്‍ പങ്കുവച്ചത്. ആമസോണ്‍, ഫ് ളിപ്കാര്‍ട്ട് എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാവും റിലയന്‍സിന്റെ ഇകൊമേഴ്‌സ് അരങ്ങേറ്റം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Reliance Retail, Jio To Jointly Launch E-commerce Platform: Mukesh Ambani, Ahmedabad, Reliance, Busines, Technology, Investment, Mukesh Ambani, News, National.