Follow KVARTHA on Google news Follow Us!
ad

അത്യാധുനിക സംവിധാനങ്ങളോടെ ' കുംഭ് ജിയോ ഫോണ്‍'

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ത്ഥാടന സംഗമമാണ് Kochi, News, Business, Technology, Religion, Passengers, Kerala,
കൊച്ചി: (www.kvartha.com 11.01.2019) പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ത്ഥാടന സംഗമമാണ് കുംഭമേള. 2019 ജനുവരി 14 മുതല്‍ മാര്‍ച്ച് നാലു വരെയാണ് കുംഭമേള നടക്കുന്നത്. 192 രാജ്യങ്ങളില്‍ നിന്നുമുളളവരാണ് ഇക്കുറി കുംഭമേളയില്‍ പങ്കെടുക്കുന്നത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്ന കുംഭമേളക്ക് പോകുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി ''കുംഭ് ജിയോഫോണ്‍'' വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ.

കുംഭമേളക്ക് പോകുന്ന വിശ്വാസികള്‍ക്കായി പ്രത്യേകമായി നിരവധി സംവിധാനങ്ങളാണ് കുംഭ് ജിയോ ഫോണില്‍ ഒരുക്കിയിരിക്കുന്നത്. ഫോര്‍ ജി നെറ്റ് വര്‍ക്കിലുള്ള ഫോണില്‍ കുംഭമേളയെക്കുറിച്ചുള്ള വിശദാംശങ്ങള്‍, ലൈവ് യാത്രാ നിര്‍ദേശങ്ങള്‍, ടിക്കറ്റ് ബുക്കിംഗ്, കുംഭമേള നടക്കുന്ന പ്രദേശത്തിന്റെ റൂട്ട് മാപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട്.

 Reliance Jio launches Kumbh JioPhone suite to assist in Mela pilgrimage, Kochi, News, Business, Technology, Religion, Passengers, Kerala.

കുടുംബാംഗങ്ങളോടൊപ്പം പോകുമ്പോള്‍, തിരക്കില്‍പ്പെട്ട് കൂടെയുള്ളവര്‍ പല സംഘങ്ങളായി പിരിഞ്ഞാലും കുംഭ് ജിയോഫോണ്‍ കുടുംബാംഗങ്ങള്‍ എവിടെയാണുള്ളത് എന്ന് കണ്ടെത്താന്‍ സഹായിക്കും. കുംഭമേളയുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികളും ഫോണിലൂടെ ആസ്വദിക്കാം. വാട്ട്‌സ് ആപ്പ്, ഫെയിസ് ബുക്ക് തുടങ്ങിയ സമൂഹിക മാധ്യമങ്ങളും മറ്റു പ്രമുഖ ആപ്ലിക്കേഷനുകളും കുംഭ് ജിയോഫോണില്‍ ലഭ്യമായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Reliance Jio launches Kumbh JioPhone suite to assist in Mela pilgrimage, Kochi, News, Business, Technology, Religion, Passengers, Kerala.