Follow KVARTHA on Google news Follow Us!
ad

യുപിയില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തയ്യാര്‍: കോണ്‍ഗ്രസ്

ലഖ്‌നൗ: (06.01.2019 kvartha.com) സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കൈകോര്‍ത്തതോടെ മഹാസഖ്യNational, Politics, SP, BSP, Congress
ലഖ്‌നൗ: (06.01.2019 kvartha.com) സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കൈകോര്‍ത്തതോടെ മഹാസഖ്യത്തില്‍ നിന്നും പുറത്തായ കോണ്‍ഗ്രസ് യുപിയില്‍ തനിച്ച് മല്‍സരിക്കാനൊരുങ്ങുന്നു. പാര്‍ട്ടി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് രാജ്യസഭ എം പി പി എല്‍ പുനിയ അറിയിച്ചു.

സഖ്യം അത്ര പ്രധാനമല്ല, ഞങ്ങളുടെ പ്രവര്‍ത്തകര്‍ തയ്യാറിലാണ്. സഖ്യത്തെ കുറിച്ച് ഞങ്ങള്‍ ആരോടും സംസാരിച്ചിട്ടില്ല എന്നായിരുന്നു പുനിയയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് അഖിലേഷ് യാദവും മായാവതിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസുമായി അഭിപ്രായ വ്യത്യാസങ്ങളുള്ള പാര്‍ട്ടികളാണ് എസ് പിയും ബി എസ് പിയും.

National, Politics, SP, BSP, Congress

അതേസമയം സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനെ തള്ളിയെന്ന വാര്‍ത്ത എസ് പി നേതാവും അഖിലേഷിന്റെ ബന്ധുവുമായ രാം ഗോപാല്‍ യാദവ് നിഷേധിച്ചു. കോണ്‍ഗ്രസിനെ പുറത്താക്കുന്നത് സാങ്കല്പീകം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് യാദവ് കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ഏറ്റവും ശക്തനായ നേതാവാണ് രാം ഗോപാല്‍ യാദവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "A coalition is not important... Our workers are ready... We have not spoken to anyone about an alliance," he said.

Keywords: National, Politics, SP, BSP, Congress