» » » » » » » » » » പ്രവര്‍ത്തകരില്‍ ആവേശം വിതറി പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്; എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് എല്ലാവരേയും ഞെട്ടിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: (www.kvartha.com 23.01.2019) പ്രവര്‍ത്തകരില്‍ ആവേശം വിതറി പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് എല്ലാവരേയും ഞെട്ടിച്ച് കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ആണ് പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.

Priyanka Gandhi Vadra appointed Congress general secretary in charge of east Uttar Pradesh ahead of Lok Sabha elections, New Delhi, News, Politics, Congress, Lok Sabha, Election, National

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് 47കാരിയായ പ്രിയങ്കയ്ക്ക് നല്‍കിയിട്ടുള്ളത്. അടുത്തു നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസിന്റെ നീക്കം. ബുധനാഴ്ചയാണ് കോണ്‍ഗ്രസ് ഇതുസംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്.

പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാണ് ഇത്. നേരത്തെ കര്‍ണാടകയിലെ അമേഠിയിലും റായ്ബറേലിയയിലും സഹോദരന്‍ രാഹുല്‍ഗാന്ധിക്കും അമ്മ സോണിയ ഗാന്ധിക്കും വേണ്ടി പ്രിയങ്ക പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരത്തില്‍ തന്നെ പ്രിയങ്ക ചുമതല ഏറ്റെടുക്കും.

പ്രിയങ്കയ്‌ക്കൊപ്പം ജോതിരാദിത്യ സിന്ധ്യയെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജനറല്‍ സെക്രട്ടറിയായും, കെ സി വേണുഗോപാലിനെ ജനറല്‍ സെക്രട്ടറി(സംഘാടക) യായും നിയമിച്ചിട്ടുണ്ട്. അതേസമയം വേണുഗോപാല്‍ കര്‍ണാടക എ ഐ സി സി ജനറല്‍ സെക്രട്ടറിയുടെ ചുമതലയില്‍ തുടരുകയും ചെയ്യും.

നേരത്തെ ഗുലാംനബി ആസാദാണ് ഉത്തര്‍പ്രദേശിലെ എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത്. അദ്ദേഹം ഹരിയാനയിലേക്ക് മാറിയതോടെയാണ് പ്രിയങ്കയ്ക്ക് ആ പദവി നല്‍കിയത്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Priyanka Gandhi Vadra appointed Congress general secretary in charge of east Uttar Pradesh ahead of Lok Sabha elections, New Delhi, News, Politics, Congress, Lok Sabha, Election, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal