Follow KVARTHA on Google news Follow Us!
ad

തന്നെ മര്‍ദിച്ചെന്ന ഭര്‍തൃമാതാവിന്റെ പരാതിയില്‍ കനക ദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു

ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ ഭര്‍തൃമാതാവിനെ Malappuram, News, Trending, Religion, Sabarimala Temple, Sabarimala, Police, Case, hospital, Injured, Treatment, Kerala,
മലപ്പുറം: (www.kvartha.com 16.01.2019) ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ ഭര്‍തൃമാതാവിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു. ഭര്‍ത്താവിന്റെ അമ്മ സുമതി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കനകദുര്‍ഗയെ മര്‍ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സുമതിക്കെതിരെയും കേസെടുത്തിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ പ്രതിഷേധക്കാരുടെ വധഭീഷണിയെ തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ കനകദുര്‍ഗ മര്‍ദിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ അമ്മ സുമതിയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Police case against Kanakadurga, Malappuram, News, Trending, Religion, Sabarimala Temple, Sabarimala, Police, Case, Hospital, Injured, Treatment, Kerala.

കനകദുര്‍ഗയുടെ സുരക്ഷയുടെ ഭാഗമായി നാലു പോലീസുകാര്‍ വീടിനു പുറത്ത് ഡ്യൂട്ടിയിലുള്ളപ്പോഴാണ് സംഭവം. പെരിന്തല്‍മണ്ണ ആനമങ്ങാട് സപ്ലൈകോ മാനേജര്‍ ഇന്‍ചാര്‍ജ്ജായ കനകദുര്‍ഗയുടെ അവധി ചൊവ്വാഴ്ച അവസാനിക്കുന്നതിനാലാണ് വീട്ടിലെത്തിയത്. സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിയെ തുടര്‍ന്ന് ജനുവരി രണ്ടിനാണ് കനകദുര്‍ഗയും സുഹൃത്ത് ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police case against Kanakadurga, Malappuram, News, Trending, Religion, Sabarimala Temple, Sabarimala, Police, Case, Hospital, Injured, Treatment, Kerala.