Follow KVARTHA on Google news Follow Us!
ad

ബ്ലഡ് ഡൊണേഷന്‍ ഡ്രൈവിലൂടെ എച്ച് ഡി എഫ് സി ബാങ്ക് ശേഖരിച്ചത് 1 മില്യണിലേറെ ബോട്ടില്‍ രക്തം

എച്ച്ഡിഎഫ്സി ബാങ്ക് സംഘടിപ്പിച്ച 12-ാമത് ദേശീയ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് അവസാനിച്ചു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഒരു മില്യണിലേറെ ബോട്ടില്‍ രക്തം ശേഖരിച്ചതായും News, Business, Bank, Over 1 million bottles of blood collected through HDFC Bank Parivartan's Blood Donation Drive
(www.kvartha.com 20.01.2019) എച്ച്ഡിഎഫ്സി ബാങ്ക് സംഘടിപ്പിച്ച 12-ാമത് ദേശീയ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് അവസാനിച്ചു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഒരു മില്യണിലേറെ ബോട്ടില്‍ രക്തം ശേഖരിച്ചതായും ബാങ്ക് പ്രഖ്യാപിച്ചു. 1100 നഗരങ്ങളിലായി സംഘടിപ്പിച്ച 4000 ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളില്‍നിന്നായി ഇത്തവണ ശേഖരിച്ചത് മൂന്നു ലക്ഷം യൂണിറ്റ് രക്തമാണ്.

എച്ച് ഡി എഫ് സി ബാങ്ക് 'പരിവര്‍ത്തന്‍' സിഎസ്ആര്‍ പ്രവൃത്തികളുടെ ഭാഗമായാണ് ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചത്. ട്രാന്‍സ്ഫ്യൂഷന് ആവശ്യമായ സുരക്ഷിത രക്തത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി 2007ലാണ് ബാങ്ക് ഈ ഉദ്യമത്തിന് തുടക്കമിട്ടത്.
ഡിസംബര്‍ ഏഴിന് മുംബൈയില്‍ നടന്ന ചടങ്ങില്‍ എച്ച് ഡി എഫ് സി ബാങ്ക്, ഓപ്പറേഷന്‍സ് ആന്‍ഡ് ടെക്നോളജി കണ്‍ട്രി ഹെഡ് ഭവേഷ് സവേരി, ഡ്രൈവിന്റെ 12-ാം പതിപ്പിന് തുടക്കം കുറിച്ചു. കഴിഞ്ഞ 40 വര്‍ഷമായി തുടര്‍ച്ചയായി രക്തദാനം നടത്തി വരുന്ന ജ്യോതീന്ദ്ര സി. മിഥാനിയെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Business, Bank, Over 1 million bottles of blood collected through HDFC Bank Parivartan's Blood Donation Drive
  < !- START disable copy paste -->