Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്: സൗദിയില്‍ നിന്ന് വരികയായിരുന്ന മലയാളി യുവാവിനെ ഡല്‍ഹി വിമാനത്താവളത്തില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്തു

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഒളിവിലായിരുന്ന മലയാളി യുവാവിനെ എന്‍ ഐ എNews, New Delhi, National, Arrest, NIA, Airport,
ന്യൂഡല്‍ഹി:(www.kvartha.com 24/01/2019) കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഒളിവിലായിരുന്ന മലയാളി യുവാവിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തലശ്ശേരി ചെരുപറമ്പയിലെ മുഹമ്മദ് അഷര്‍ (33) ആണ് അറസ്റ്റിലായത്. ബുധനാഴ്ച സൗദിയില്‍ നിന്ന് വരികയായിരുന്ന അഷറിനെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

News, New Delhi, National, Arrest, NIA, Airport, NIA arrests absconding accused Mohd Ashar in Calicut (now Kozhikode) Twin Blast cases

2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്, മൊഫുസ്സില്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ സ്‌ഫോടനം നടന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. 2009 ഡിസംബര്‍ 18ന് കേസ് ഏറ്റെടുത്ത എന്‍ ഐ എ ഒളിവില്‍ പോയ രണ്ടാം പ്രതി മുഹമ്മദ് അഷര്‍, എട്ടാം പ്രതി പി പി യൂസുഫ് എന്നിവരടക്കം എട്ട് പേര്‍ക്കെതിരെ 2010 ഓഗസ്റ്റ് ഒന്നിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കേസില്‍ നാല് പ്രതികള്‍ക്കെതിരെ 2011 ഓഗസ്റ്റ് 11 ന് എറണാകുളം സ്‌പെഷ്യല്‍ എന്‍ ഐ എ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കുകയും ഒന്നാം പ്രതി ടി നസീര്‍, നാലാം പ്രതി സഫാസ് എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Arrest, NIA, Airport, NIA arrests absconding accused Mohd Ashar in Calicut (now Kozhikode) Twin Blast cases