Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ പൊതുമാപ്പ് സമയത്ത് അനുവദിച്ചിരുന്ന 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി

യുഎഇയില്‍ പൊതുമാപ്പ് സമയത്ത് അനുവദിച്ചിരുന്ന 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി. News, Dubai, Gulf, UAE,
ദുബൈ: (www.kvartha.com 14/01/2019) യുഎഇയില്‍ പൊതുമാപ്പ് സമയത്ത് അനുവദിച്ചിരുന്ന 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി. ഡിസംബര്‍ 31 ന് ഇതിന്റെ കാലാവധി അവസാനിക്കുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ വ്യക്തമാക്കി.

പൊതുമാപ്പ് തുടങ്ങിയ 2018 ഓഗസ്റ്റ് ഒന്നിനു മുമ്പുള്ള നിയമലംഘകര്‍ക്ക് മാത്രമാണ് രേഖകള്‍ കൃത്യമാക്കിയശേഷം താത്കാലിക വിസ നല്‍കിയിരുന്നത്. ഡിസംബര്‍ 31 നു പൊതുമാപ്പ് പദ്ധതി അവസാനിച്ചതോടുകൂടി താല്‍ക്കാലിക വിസ സ്‌കീം നിര്‍ത്തലാക്കിയിരിക്കുകയാണ്. പുതിയ വിസ സ്‌കീം ഇതുവരെ അവതരിക്കപ്പെട്ടിട്ടില്ല.