Follow KVARTHA on Google news Follow Us!
ad

സിപിഎം ജലീലിന്റെ ചൊല്‍പ്പടിയിലോ? കേരള രാഷ്ട്രീയത്തില്‍ ബ്ലാക്ക്‌മെയില്‍ നിയമനങ്ങളെന്ന് ആരോപണം

സിപിഎം ജലീലിന്റെ ചൊല്‍പ്പടിയിലെന്ന ആരോപണവുമായി യുവനേതാവ് വീണ്ടും Thiruvananthapuram, News, Politics, CPM, Allegation, Kerala, Youth League
തിരുവനന്തപുരം: (www.kvartha.com 24.01.2019) സിപിഎം ജലീലിന്റെ ചൊല്‍പ്പടിയിലെന്ന ആരോപണവുമായി യുവനേതാവ് വീണ്ടും രംഗത്ത്. കേരള രാഷ്ട്രീയത്തില്‍ ബ്ലാക്ക്‌മെയില്‍ നിയമനങ്ങളാണ് നടക്കുന്നതെന്നാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണം.

സിപിഎമ്മിനെ കെ ടി ജലീല്‍ ഭീഷണിപ്പെടുത്തിയെന്നാണ് പി കെ ഫിറോസ് ആരോപിക്കുന്നത്. പഴയ അനധികൃത നിയമനം ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയാണ് ജലീല്‍ ബന്ധുക്കളെ തിരുകിക്കയറ്റുന്നതെന്ന് ഫിറോസ് പറയുന്നു.

New allegation against CPM and KT Jaleel by PK Firoz, Thiruvananthapuram, News, Politics, CPM, Allegation, Kerala, Youth League.

അനധികൃതമായാണ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധുവിനും നിയമനം നടത്തിയതെന്നും ഒപ്പം ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലാണ് സഹോദരന്റെ മകനെ നിയമിച്ചത് എന്നും കൂടാതെ കൂടുതല്‍ മാര്‍ക്ക് അഭിമുഖത്തില്‍ നല്‍കുകയും നിയമനം ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് നടന്നതെന്നും ജലീല്‍ കോടിയേരിയെ ഈ നിയമനം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് ഫിറോസിന്റെ പുതിയ ആരോപണം.

Keywords: New allegation against CPM and KT Jaleel by PK Firoz, Thiruvananthapuram, News, Politics, CPM, Allegation, Kerala, Youth League.