» » » » » » » » » » വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തം ചെയ്ത് എന്‍ സി പി എം പി; വീഡിയോ തരംഗമാകുന്നു


ന്യൂഡെല്‍ഹി: (www.kvartha.com 07.01.2019)വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തംചെയ്ത് എന്‍ സി പി എം പി. മഹാരാഷ്ട്രയിലെ ബാന്ദ്ര ലോക്സഭയില്‍നിന്നുള്ള എംപി മധൂക്കര്‍ കുക്ഡെയാണ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചുവടുവച്ച് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. ബാന്ദ്രയിലെ ഒരു സ്‌കൂളിലെ പരിപാടിക്കിടയിലാണ് സംഭവം.ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് നായകനായെത്തിയ ചിത്രം സിംമ്പയിലെ അങ്ക് മാരെ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് 60കാരനായ മധൂക്കര്‍ ചുവടുവച്ചത്. പാട്ടിനൊപ്പം രസകരമായ ചുവടുകള്‍ വച്ച് തനത് ശൈലിയില്‍ വളരെ ഊര്‍ജ്ജസ്വലനായാണ് മധൂക്കര്‍ നൃത്തം ചെയ്യുന്നത്.

NCP MP Madhukar Kukde shakes a leg with girl students during school function in Bhandara, New Delhi, News, Politics, Social Network, Video, Dance, NCP, National

വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. മധൂക്കറിന്റെ ഡാന്‍സ് കണ്ട് കുട്ടികള്‍ ആര്‍ത്തുവിളിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NCP MP Madhukar Kukde shakes a leg with girl students during school function in Bhandara, New Delhi, News, Politics, Social Network, Video, Dance, NCP, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal