Follow KVARTHA on Google news Follow Us!
ad

വയനാട്ടില്‍ രണ്ട് പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

വയനാട്ടില്‍ രണ്ട് പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. മാനന്തവാടി തിരുനെല്ലിയിലും ബാവലിയിലും Wayanadu, News, Health, Death, Report, Kerala
കല്‍പ്പറ്റ: (www.kvartha.com 24.01.2019) വയനാട്ടില്‍ രണ്ട് പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. മാനന്തവാടി തിരുനെല്ലിയിലും ബാവലിയിലും ഉള്ള രണ്ട് പേര്‍ക്കാണ് കെ.എഫ്. ഡി. അഥവാ കുരങ്ങുപനി സ്ഥിരീകരിച്ചത്. ബുധനാഴ്ച രാവിലെ തിരുനെല്ലിയില്‍ 36 വയസുള്ള ഒരാള്‍ക്ക് കുരങ്ങു പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

പിന്നാലെ വൈകുന്നേരം ബാവലിയില്‍ ഒരാള്‍ക്കും കെ.എഫ്. ഡി. സ്ഥിരീകരിച്ചതായി അറിയിപ്പു വന്നു. രണ്ട് പ്രദേശങ്ങളും കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളാണ്. കര്‍ണാടകയില്‍ ഷിമോഗയില്‍ കുരങ്ങുപനി ബാധിച്ച് ആളുകള്‍ മരിച്ചതോടെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

 Monkey pox reported in Wayanadu, Wayanadu, News, Health, Death, Report, Kerala

വയനാട്ടില്‍ രണ്ട് പേര്‍ക്ക് കുരങ്ങു പനി സ്ഥിരീകരിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Keywords: Monkey pox reported in Wayanadu, Wayanadu, News, Health, Death, Report, Kerala.