Follow KVARTHA on Google news Follow Us!
ad

ശബരിമല സമരം ശക്തമാക്കാനുറച്ച് ബി ജെ പി; പ്രധാനമന്ത്രി മോഡിയും അമിത് ഷായും അടക്കമുള്ള വമ്പന്മാര്‍ ഉടന്‍ കേരളത്തിലെത്തുന്നു

ശബരിമല സമരം ശക്തമാക്കാനുറച്ച് ബി ജെ പി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിThiruvananthapuram, News, Politics, Religion, BJP, Sabarimala Temple, Trending, Controversy, Kerala,
തിരുവനന്തപുരം: (www.kvartha.com 05.01.2019) ശബരിമല സമരം ശക്തമാക്കാനുറച്ച് ബി ജെ പി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും അടക്കമുള്ള വമ്പന്മാര്‍ ഉടന്‍ കേരളത്തിലെത്തുന്നു. ഇതില്‍ നിരവധി കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടും.

ശബരിമല യുവതീപ്രവേശനത്തില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് ബിജെപി നേതൃയോഗം തീരുമാനിച്ചിരുന്നു. ഹര്‍ത്താലിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായി കേസുകളെടുക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി വ്യക്തമാക്കി.

Modi, Amit Shah to reach Kerala; BJP to intensify Sabarimala protests, Thiruvananthapuram, News, Politics, Religion, BJP, Sabarimala Temple, Trending, Controversy, Kerala

ഹര്‍ത്താലിനെ തുടര്‍ന്നുള്ള അക്രമസംഭവങ്ങളുടെ പേരില്‍ സംസ്ഥാന വ്യാപകമായി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ എടുക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധവുമായി നേതൃത്വം രംഗത്തെത്തിയത്. ശബരിമല വിഷയത്തില്‍ സമരം ശക്തമായി തുടരുമെന്ന് പ്രഖ്യാപിച്ച ബിജെപി നേതൃത്വം, കര്‍മസമിതി പ്രവര്‍ത്തകന്റെ മരണത്തെ കുറിച്ച് കള്ളപ്രചാരണം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമായി നിലനിര്‍ത്താനാണ് കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് - ബിജെപി നേതൃയോഗത്തില്‍ ധാരണയായത്. നിലവിലുള്ള സാഹചര്യം പാര്‍ട്ടിക്ക് അനുകൂലമാണ്. മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനും ധാരണയായി. ശബരിമല കര്‍മസമിതിയുടെ സമരങ്ങള്‍ക്കു പൂര്‍ണപിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.

Keywords: Modi, Amit Shah to reach Kerala; BJP to intensify Sabarimala protests, Thiruvananthapuram, News, Politics, Religion, BJP, Sabarimala Temple, Trending, Controversy, Kerala.