Follow KVARTHA on Google news Follow Us!
ad

വര്‍ഷങ്ങളായി പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ തയ്യല്‍ക്കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി പോലീസ് പിടിയില്‍

വര്‍ഷങ്ങളായി പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ തയ്യല്‍ക്കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയശേഷം Kollam, News, Murder, Stabbed to death, Crime, Criminal Case, Police, Arrested, Pension, Kerala,
കൊല്ലം: (www.kvartha.com 12.01.2019) വര്‍ഷങ്ങളായി പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ തയ്യല്‍ക്കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി പോലീസ് പിടിയില്‍. ഭാര്യ അജിതകുമാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി യായ സുകുമാരന്‍ ആണ് അറസ്റ്റിലായത്.

കൊലയ്ക്ക് ശേഷം താന്‍ ചെന്നുപെട്ടത് കാശിയിലാണെന്നും പിടിയിലായശേഷം പ്രതി സുകുമാരന്‍ പോലീസിന് മൊഴി നല്‍കി. കൊല്ലാനുറപ്പിച്ച് തന്നെയാണ് താന്‍ അജിതകുമാരിയുടെ തയ്യല്‍ക്കടയിലെത്തിയതെന്നും സുകുമാരന്‍ ഇരവിപുരം പോലീസിനോട് പറഞ്ഞു.

Man arrested over wife's murder, Kollam, News, Murder, Stabbed to death, Crime, Criminal Case, Police, Arrested, Pension, Kerala

സുകുമാരന്‍ പോലീസിന് നല്‍കിയ മൊഴി ഇങ്ങനെ:

വാര്‍ധക്യകാല പെന്‍ഷന് അപേക്ഷിക്കാന്‍ പലതവണ ഭാര്യയോട് റേഷന്‍ കാര്‍ഡ് ചോദിച്ചിട്ടും നല്‍കിയില്ല. ഇതിനായി പലതവണയാണ് താന്‍ അവിടെ കയറിയിറങ്ങിയത്. ഒടുവില്‍ തന്റെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് ഒഴിവാക്കിയെന്ന കാര്യം അറിഞ്ഞു. അതും കൂടാതെ മൂത്തമകന്റെ വിവാഹനിശ്ചയം കൂടി തന്നെ അറിയിക്കാതെ വന്നതോടെ ഭാര്യയോടുള്ള ദേഷ്യം വര്‍ധിച്ചു. അവളെ എങ്ങനെയെങ്കിലും വകവരുത്തണം എന്നു മാത്രമായി ചിന്ത.

സംഭവദിവസം രാവിലെ ചിന്നക്കടയില്‍ നിന്നാണ് താന്‍ കത്തി വാങ്ങിയത്. കൊല ചെയ്ത ശേഷം ലോഡ്ജിലെത്തി വസ്ത്രം മാറി കെ.എസ്.ആര്‍.ടി.സി ബസില്‍ കായംകുളത്തേയ്ക്കും അവിടെ നിന്ന് ട്രെയിനില്‍ ചെന്നൈയിലേക്കും തുടര്‍ന്ന് കാശിയിലേക്കും പോയി. തൊട്ടടുത്ത ട്രെയിനില്‍ വീണ്ടും ചെന്നൈയിലേക്ക് തിരികെയെത്തി. അവിടെ നിന്നാണ് വെള്ളിയാഴ്ച കൊല്ലത്തേയ്‌ക്കെത്തിയത്.

സ്വദേശമായ തമിഴ്‌നാട്ടിലെ തക്കലയില്‍ ഒളിവില്‍ കഴിയാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതിനാല്‍ സുഹൃത്തിന് വായ്പ കൊടുത്ത പണം തിരികെ വാങ്ങാനാണ് കൊട്ടാരക്കരയിലെത്തിയത്. സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് പോലീസിന്റെ പിടിയിലായത്.

മാടന്‍നടയില്‍ നടത്തിയിരുന്ന ഹാര്‍ഡ്‌വെയര്‍ കട പൂട്ടിയതോടെ പോളയത്തോട്ടിലെ ഹോട്ടലില്‍ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. സംഭവ ദിവസം സുകുമാരന്‍ ഹോട്ടലില്‍ ജോലിക്കെത്തിയിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested over wife's murder, Kollam, News, Murder, Stabbed to death, Crime, Criminal Case, Police, Arrested, Pension, Kerala.