Follow KVARTHA on Google news Follow Us!
ad

സ്‌കൂട്ടറില്‍ പോയ ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് വീഴ്ത്തി ആക്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

സ്‌കൂട്ടറില്‍ പോയ ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് വീഴ്ത്തി ആക്രമിച്ച കേസില്‍ Husband, attack, Police, Arrested, Study, News, Local-News, hospital, Treatment, Kerala,
ആര്യനാട്: (www.kvartha.com 14.01.2019) സ്‌കൂട്ടറില്‍ പോയ ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് വീഴ്ത്തി ആക്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവ് പനയ്‌ക്കോട് കുര്യാത്തി അനസ് മന്‍സിലില്‍ അനസ്(27) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി നാലിനു വൈകിട്ട് ഉഴമലയ്ക്കല്‍ സുവര്‍ണ നഗറിലാണ് സംഭവം.

യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കാന്‍ പോയി സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന ഭാര്യ മലയടി മന്‍പുറം അമീന്‍ മന്‍സിലില്‍ അല്‍റാബിയ ബഷീറിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അനസ് ഹെല്‍മറ്റ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Man arrested for attacking wife with helmet, Husband, Attack, Police, Arrested, Study, News, Local-News, Hospital, Treatment, Kerala

അക്രമത്തിനിടെ നിലത്തുവീണ ശേഷവും അക്രമം തുടര്‍ന്നു. പരിക്കേറ്റ അല്‍റാബിയ ബഷീര്‍ ആര്യനാട് ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ തമ്മിലുള്ള വിവാഹമോചനത്തിനു നെടുമങ്ങാട് കുടുംബ കോടതിയില്‍ കേസ് നടക്കുകയാണെന്നും പോലീസ് പറഞ്ഞു.


Keywords: Man arrested for attacking wife with helmet, Husband, Attack, Police, Arrested, Study, News, Local-News, Hospital, Treatment, Kerala.