Follow KVARTHA on Google news Follow Us!
ad

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് പീഡിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ വന്‍ ട്വിസ്റ്റ്

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് Kochi, News, Molestation, Cinema, Actress, Complaint, Police, Probe, Media, Crime, Criminal Case, Blackmailing, Kerala,
കൊച്ചി: (www.kvartha.com 20.01.2019) സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ വന്‍ ട്വിസ്റ്റ്. നടിയുടെ പരാതിക്ക് പിന്നില്‍ ബ്ലാക്ക്‌മെയിലിംഗ് സംഘമാണെന്ന് സംശയിക്കുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്.

കേസ് ഒഴിവാക്കാന്‍ നിര്‍മാതാവിനോട് ആറ് കോടി രൂപ നല്‍കണമെന്ന് നടി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. കേസില്‍ പ്രതിയായ നിര്‍മാതാവിന് കോടതി ജാമ്യം നല്‍കിയത് ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. നടി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായി കാട്ടി നിര്‍മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയാണെന്നും വിവരമുണ്ട്.

Malayalam film producer booked over immoral assault charges, Kochi, News, Molestation, Cinema, Actress, Complaint, Police, Probe, Media, Crime, Criminal Case, Blackmailing, Kerala

യുവനടിയുടെ പരാതി ലഭിച്ചിരുന്നെങ്കിലും ആഴ്ചകള്‍ക്ക് ശേഷമാണ് പോലീസ് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നാണ് കൊച്ചി നോര്‍ത്ത് സി.ഐ കെ.ജെ പീറ്റര്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

നിര്‍മാതാവിന്റെ പേര് വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറായതുമില്ല. പരാതിയില്‍ വാസ്തവമുണ്ടെങ്കില്‍ അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ ആരെയും വ്യക്തിഹത്യ നടത്താനില്ലെന്നും സി.ഐ വ്യക്തമാക്കിയിരുന്നു.

2017ലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്നാണ് വിവരം. അതേസമയം യുവനടി പരാതിയുമായി തങ്ങളെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു പരാതിയെക്കുറിച്ച് അറിയില്ലെന്നും അഭിനേതാക്കളുടെ സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. മലയാള സിനിമയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്ല്യു.സി.സി) ഇതുമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalam film producer booked over immoral assault charges, Kochi, News, Molestation, Cinema, Actress, Complaint, Police, Probe, Media, Crime, Criminal Case, Blackmailing, Kerala.