Follow KVARTHA on Google news Follow Us!
ad

കെ എം ഷാജിയുടെ അയോഗ്യത; ഹര്‍ജിയില്‍ മുന്‍ ഉത്തരവ് ആവര്‍ത്തിച്ച് സുപ്രീംകോടതി

എംഎല്‍എ സ്ഥാനത്തുനിന്നും തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മുസ്ലിം ലീഗ്News, New Delhi, National, MLA, High Court of Kerala, Supreme Court of India,
ന്യൂഡല്‍ഹി:(www.kvartha.com 11/01/2019) എംഎല്‍എ സ്ഥാനത്തുനിന്നും തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ ഉത്തരവ് ആവര്‍ത്തിച്ച് സുപ്രീം കോടതി. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും കോടതി ഉത്തരവിട്ടു.

അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സിപിഎം പ്രവര്‍ത്തകന്‍ ടി വി ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഷാജിയുടെ തെരെഞ്ഞെടുപ്പ് റദ്ദാക്കി രണ്ടാമത്തെ ഉത്തരവ് പുറപ്പടുവിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനെതിരായ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി നേരത്തെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.

News, New Delhi, National, MLA, High Court of Kerala, Supreme Court of India, KM-Shaji-does-not-have-right-to vote; SC

അഴീക്കോട് തെരഞ്ഞെടുപ്പും, എംഎല്‍എ സ്ഥാനവും റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഷാജി സമര്‍പ്പിച്ച രണ്ടു ഹര്‍ജികളും ഒരുമിച്ചു പരിഗണിക്കാന്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. തെരഞ്ഞെടുപ്പ് നേട്ടത്തിനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന ലഘുലേഖ പ്രചരിപ്പിച്ചതിനാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. അമുസ്ലിമിന് വോട്ടുചെയ്യരുതെന്നും അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണെന്നും മുസ്ലീമായ ഷാജിക്ക് വോട്ടുചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചുള്ള ലഘുലേഖയാണ് കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, MLA, High Court of Kerala, Supreme Court of India, KM-Shaji-does-not-have-right-to vote; SC