Follow KVARTHA on Google news Follow Us!
ad

കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ 14 ലക്ഷം രൂപ! ബൈക്കില്‍ 12 ലക്ഷം; 26 ലക്ഷം രൂപയുമായി കര്‍ണാടക മന്ത്രിയുടെ പി എ അറസ്റ്റില്‍

ബംഗലൂരു: (06.01.2019 kvartha.com) കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ 14 ലക്ഷം രൂപയുടെ അനധികൃതപണവുമായി കണ്ടെത്തിയ പിന്നോക്ക വിഭാഗ മന്ത്രാലയ ജീവനക്കാരനെ പോBengaluru, BJP, C Puttaranga Shetty, congress
ബംഗലൂരു: (06.01.2019 kvartha.com) കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ 14 ലക്ഷം രൂപയുടെ അനധികൃതപണവുമായി കണ്ടെത്തിയ പിന്നോക്ക വിഭാഗ മന്ത്രാലയ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മന്ത്രി സി പുട്ടരംഗ ഷെട്ടിയുടെ പി എ മോഹനാണ് അറസ്റ്റിലായത്.

നിയമസഭയ്ക്കുള്ളില്‍ വെച്ച് മോഹനന്റെ പക്കല്‍ നിന്നും 14 ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു ആദ്യം. ശേഷം നിയമസഭയ്ക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്നും 11.76 ലക്ഷം രൂപയും കണ്ടെടുത്തു. തുടര്‍ന്നാണ് മോഹനെ അറസ്റ്റ് ചെയ്തത്.

Karnataka Minister's Personal Assistant Caught with Rs 26 Lakh Cash Inside State Assembly

പണവുമായി സെക്രട്ടേറിയേറ്റിന് പുറത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മോഹന്‍ പിടിയിലാകുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മോഹനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. അന്വേഷണം നടക്കുകയാണ്.  സംഭവത്തെ തുടര്‍ന്ന് വിധാന്‍ സഭ കേന്ദ്രീകരിച്ച് മുഖ്യമന്ത്രി കുമാര സ്വാമി മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് ആരോപിച്ച് ബിജെപി സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചാരണങ്ങള്‍ നടത്തിവരികയാണ്. സംഭവത്തില്‍ മന്ത്രി പുട്ടരംഗ ഷെട്ടി രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Bengaluru: An employee working with the Karnataka Ministry of Backward Classes was taken into custody by the police on Fe taken if he is found guilty of the charges levelled against him".

Keywords: Bengaluru, BJP, C Puttaranga Shetty, congress