Follow KVARTHA on Google news Follow Us!
ad

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും തിരുവനന്തപുരം സീറ്റ് പിടിക്കാനൊരുങ്ങി ബി ജെ പി; എന്‍ എസ് എസ് പിന്തുണയോടെ തിരുവനന്തപുരത്ത് കെ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ നീക്കം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും തിരുവനന്തപുരം സീറ്റ് Thiruvananthapuram, News, Politics, Religion, Lok Sabha, Election, NSS, BJP, Sabarimala Temple, Kerala, Trending,
തിരുവനന്തപുരം: (www.kvartha.com 14.01.2019) ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും തിരുവനന്തപുരം സീറ്റ് പിടിക്കാന്‍ ഒരുങ്ങി ബി.ജെ.പി. അതിനായി കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കാനുള്ള ആലോചനയും പൊടിപൊടിക്കുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ രംഗത്തിറക്കി തിരുവനന്തപുരത്ത് കന്നി വിജയം ഉറപ്പാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. സുരേന്ദ്രന്‍ രംഗത്തിറങ്ങിയാല്‍ എന്‍.എസ്.എസിന്റെ പൂര്‍ണ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലുമുണ്ട്.

സുരേന്ദ്രനൊപ്പം മറ്റു ചില പേരുകളും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികളായി ഉയരുന്നുണ്ടെങ്കിലും ശബരിമല സമരത്തിലൂടെ ജനപ്രീതി വര്‍ധിച്ച സുരേന്ദ്രനെ കളത്തിലിറക്കാനാണ് ബി.ജെ.പി നേതൃത്വത്തിന് താത്പര്യമെന്നാണ് സൂചന. വിവിധ കേസുകളില്‍ കുടുക്കി ജാമ്യമില്ലാതെ സുരേന്ദ്രന്‍ 21 ദിവസമാണ് ജയിലില്‍ കിടന്നത്. ഈ സമയത്ത് ആളുകളുടെ സഹതാപം സുരേന്ദ്രന് ലഭിക്കുകയും ച്യെതിരുന്നു. അതുകൊണ്ടുതന്നെ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയാകാന്‍ കൂടുതല്‍ അവസരം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വൈകാതെ തുടങ്ങിയേക്കും.

തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ നിന്നും ശശി തരൂര്‍ എം.പി തന്നെയാകും മത്സരിക്കുക . എന്നാല്‍, സി.പി.ഐ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ഒന്നുംതന്നെ പുറത്തുവന്നിട്ടില്ല. സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മത്സരിച്ചാല്‍ കടുത്ത മത്സരമാകും നടക്കുക. പത്തുശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തില്‍ നന്ദി പറഞ്ഞ് കഴിഞ്ഞദിവസം എന്‍.എസ്.എസ് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചത് കേരളത്തില്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

 K Surendran will contest Trivandrum in Loksabha election, Thiruvananthapuram, News, Politics, Religion, Lok Sabha, Election, NSS, BJP, Sabarimala Temple, Kerala, Trending.

ഇതുകൂടി കണക്കുകൂട്ടിയാണ് ബി.ജെ.പി തിരുവനന്തപുരത്ത് സുരേന്ദ്രനെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. സുരേന്ദ്രന്‍ മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന സൂചന തിരുവനന്തപുരത്തെ എന്‍.എസ്.എസിന്റെ ഒരു പ്രമുഖ നേതാവ് നല്‍കുകയും ചെയ്തു.

അതിനിടെ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്ത് എത്തുന്നതും ബി.ജെ.പിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശ് ദര്‍ശന്‍ പരിപാടിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടക സൗഹൃദ പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് മോഡി എത്തുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബര്‍ അവസാനം ഇന്ത്യാ ടി.വി സി.എന്‍. എക്‌സ് നടത്തിയ സര്‍വേയില്‍ ബി.ജെ.പിക്ക് കേരളത്തില്‍ ഒരു സീറ്റ് കിട്ടുമെന്ന് പ്രവചിച്ചതോടെ ഏറ്റവും ജയസാധ്യതയുള്ള മണ്ഡലമായി തിരുവനന്തപുരത്തെ ബി.ജെ.പി കണക്കാക്കുന്നു. അതിനാലാണ് സുരേന്ദ്രന്റെ പേര് ഉയരുന്നതും.

ശബരിമല വിഷയത്തില്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതും ജയിലുകളില്‍ നിന്ന് ജയിലുകളിലേക്ക് കൊണ്ടുപോയതുമൊക്കെ തെരഞ്ഞെടുപ്പില്‍ സജീവവിഷയമായി ഉയര്‍ന്നുവരും. എന്‍.എസ്.എസിന്റെ പിന്തുണ ഉണ്ടെങ്കില്‍ സുരേന്ദ്രന് തിരുവനന്തപുരത്ത് വിജയിച്ചു കയറാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി എന്നും സൂചനയുണ്ട്.


Keywords: K Surendran will contest Trivandrum in Loksabha election, Thiruvananthapuram, News, Politics, Religion, Lok Sabha, Election, NSS, BJP, Sabarimala Temple, Kerala, Trending.