Follow KVARTHA on Google news Follow Us!
ad

മകരവിളക്കിനായി ശബരിമലയില്‍ പോകാന്‍ അനുമതി ചോദിച്ച് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍; സമാധാനം നിലനിര്‍ത്തുന്ന ശബരിമലയിലേക്ക് അത് ഇല്ലാതാക്കാനാണോ പോകുന്നതെന്നും കോടതി

മകര വിളക്ക് ദര്‍ശനത്തിന് ശബരിമലയില്‍ പോകാന്‍ അനുമതി ചോദിച്ച് ബിജെപി Kochi, News, Politics, Religion, Trending, BJP, High Court of Kerala, Sabarimala Temple, Jail, Remanded, Kerala,
കൊച്ചി: (www.kvartha.com 11.01.2019) മകര വിളക്ക് ദര്‍ശനത്തിന് ശബരിമലയില്‍ പോകാന്‍ അനുമതി ചോദിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. താന്‍ കെട്ടു നിറച്ചിട്ടുണ്ടെന്നും ദര്‍ശനം നടത്തേണ്ടതുണ്ടെന്നും സുരേന്ദ്രന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഈ സീസണില്‍ തന്നെ പോകണോ എന്നു ചോദിച്ച കോടതി ഏതെങ്കിലും ഒന്നാം തീയതി ശബരിമല ദര്‍ശനം നടത്തിയാല്‍ മതിയാകില്ലേ എന്നും ആരാഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ സ്ഥിതികള്‍ ശാന്തമാണ്. അത് തകര്‍ക്കുമോ എന്നും കോടതി ചോദിച്ചു.

അതേസമയം ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് പ്രതിയുടെ ഭാഗത്തുനിന്ന് ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ സീസണില്‍ ദര്‍ശനം അനുവദിക്കരുതെന്നും അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സുരേന്ദ്രന്റെ ഹര്‍ജി വരുന്ന തിങ്കളാഴ്ച പരിഗണിക്കുന്നതിന് മാറ്റിവച്ചു.

K. Surendran seeks relaxation in Bail conditions, Kochi, News, Politics, Religion, Trending, BJP, High Court of Kerala, Sabarimala Temple, Jail, Remanded, Kerala

ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിലാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റു ചെയ്തതും 23 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം മോചിതനാക്കിയതും. കര്‍ശന ഉപാധികളോടെയാണു സുരേന്ദ്രന് ജാമ്യം ലഭിച്ചത്.

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് കോടതി നിര്‍ദേശം. 2013 ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ട്രെയിന്‍ തടയല്‍ സമരം, 2016 ല്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് എന്നീ കേസുകളിലും ജാമ്യമെടുത്താണ് സുരേന്ദ്രന്‍ പുറത്തിറങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K. Surendran seeks relaxation in Bail conditions, Kochi, News, Politics, Religion, Trending, BJP, High Court of Kerala, Sabarimala Temple, Jail, Remanded, Kerala.