Follow KVARTHA on Google news Follow Us!
ad

കനയ്യ കുമാറിനെതിരെ ആരോപിക്കുന്ന രാജ്യദ്രോഹക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കനയ്യ കുമാറിനെതിരെ ആരോപിക്കുന്ന രാജ്യദ്രോഹക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജെ എന്‍ യു News, New Delhi, National, JNU, Students rally, Kannaya kumar, Court,
ന്യൂഡല്‍ഹി:(www.kvartha.com 14/01/2019) കനയ്യ കുമാറിനെതിരെ ആരോപിക്കുന്ന രാജ്യദ്രോഹക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജെ എന്‍ യു വില്‍ നടന്ന വിദ്യാര്‍ത്ഥി റാലിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

പാര്‍ലമെന്റ് ആക്രമണക്കേസിലെ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരിയില്‍ ജെഎന്‍യു ക്യാംപസില്‍ നടന്ന പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. രാജ്യ ദ്രോഹത്തിന് പുറമെ കലാപം ഉണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍ എന്നിവയാണ് പത്തുപേര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

News, New Delhi, National, JNU, Students rally, Kanhaiya kumar, Court,JNU case: Delhi Police charge Kanhaiya Kumar, others with sedition

ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ ആണ് കേസ് അന്വേഷിച്ചിരുന്നത്. 1200 പേജുകളുള്ള കുറ്റപത്രമാണ് പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചത്. കനയ്യ കുമാറാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയതെന്നും മുദ്രാവാക്യം വിളിച്ചതെന്നും പോലീസ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുണ്ട്. കനയ്യ കുമാറിന് പുറമെ സയ്യദ് ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ, അക്വിബ് ഹുസൈന്‍, മുജീബ് ഹുസ്സൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുള്‍, റയീസ് റസൂല്‍, ബാഷാരത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവരാണ് കേസിലുള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് പ്രതികള്‍.

അതേസമയം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ഷെഹല റാഷിദി അടക്കം 32 പേര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇപ്പോഴും പോലീസിന്റെ പക്കലില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്നും രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും കനയ്യ കുമാര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, JNU, Students rally, Kanhaiya kumar, Court,JNU case: Delhi Police charge Kanhaiya Kumar, others with sedition