Follow KVARTHA on Google news Follow Us!
ad

'കന്യകയായ വധു സീലടിച്ച കുപ്പി പോലെ'; കോളജ് പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

കന്യകയായ വധു സീലടിച്ച കുപ്പി പോലെയാണെന്ന കോളജ് പ്രൊഫസറുടെ ഫേസ്ബു News, Kolkota, Facebook, post, Controversy, Teacher, Marriage, Religion, National.

കൊല്‍ക്കത്ത: (www.kvartha.com 14.01.2019) കന്യകയായ വധു സീലടിച്ച കുപ്പി പോലെയാണെന്ന കോളജ് പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ജാവദ്പൂര്‍ സര്‍വ്വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് അധ്യാപകനായ കനക് സര്‍ക്കാര്‍ ആണ് വിവാദത്തില്‍ ചാടിയിരിക്കുന്നത്.

'എന്ത് കൊണ്ട് കന്യകയായ വധുവായിക്കൂട' എന്ന തലക്കെട്ടോടെയായിരുന്നു സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സീല്‍ പൊട്ടിയ ശീതളപാനീയം ആരെങ്കിലും ഉപയോഗിക്കുമോ, കന്യകയല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കുന്ന പുരുഷന്‍ വിഡ്ഡിയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Jadavpur University professor's SHOCKING comment on virginity: 'Will you buy cold drink with broken seal?' News, Kolkota, Facebook, post, Controversy, Teacher, Marriage, Religion, National.

'ആണ്‍കുട്ടികള്‍ വിഡ്ഡികളായി മാറുകയാണ്. അവര്‍ ഒരിക്കലും കന്യകയായ ഭാര്യയെ കുറിച്ച് ബോധവാന്മാരല്ല. കന്യകയായ പെണ്‍കുട്ടി സീല്‍ ചെയ്ത പായ്ക്കറ്റ് പോലെയോ കുപ്പിപോലെയോ ആണ്.

 ശീതളപാനീയമോ ബിസ്‌കറ്റോ കുപ്പിയോ സീല്‍ പൊട്ടിയാല്‍ ആരെങ്കിലും വാങ്ങുമോ? ഒരു പെണ്‍കുട്ടി ജന്മനാ സീല്‍ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നത്. കന്യകയായ സ്ത്രീയെന്നാല്‍ അതില്‍ മൂല്യങ്ങളും സംസ്‌കാരവും ലൈംഗിക ശുചിത്വവും എല്ലാം അടങ്ങിയിട്ടുണ്ട്. കനക് സര്‍ക്കാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്ത്രീ വിരുദ്ധതയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ ഐടി ആക്ട് സെക്ഷന്‍ 66 എ പ്രകാരം സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സുപ്രീം കോടതി അനുവദിച്ചുതന്നിട്ടുണ്ടെന്ന് കനക് സര്‍ക്കാര്‍ ന്യായീകരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Jadavpur University professor's SHOCKING comment on virginity: 'Will you buy cold drink with broken seal?' News, Kolkota, Facebook, post, Controversy, Teacher, Marriage, Religion, National.