Follow KVARTHA on Google news Follow Us!
ad

ആലപ്പാട് ഖനനം: ഭൂമി വിട്ടുനല്‍കാത്തവരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട് പ്രതിഷേധം അലയടിക്കുKollam, News, Protesters, Threatened, Kerala,
കൊല്ലം: (www.kvartha.com 14.01.2019) ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട് പ്രതിഷേധം അലയടിക്കുന്നതിനിടെ അധികൃതര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്നു.

ഖനനത്തിനായി ഭൂമി വിട്ടുനല്‍കാത്തവരെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് അധികൃതരും ജീവനക്കാരും ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഭൂമി വിട്ടുകൊടുക്കാത്തവര്‍ക്ക് ഭവനവായ്പയും മറ്റ് ആനുകൂല്യങ്ങളും പഞ്ചായത്തും നിഷേധിക്കുന്നുവെന്നാണ് പരാതി.

 IRE officials threatened Alappad natives for land. Kollam, News, Protesters, Threatened, Kerala.

പൊന്‍മന ഗ്രാമപഞ്ചായത്തില്‍ അവശേഷിക്കുന്ന മൂന്ന് കുടുംബങ്ങളാണ് ഈ അവഗണന നേരിടുന്നത്. അതിനിടയില്‍ ഒറ്റപ്പെട്ട് കിടക്കുന്ന മൂന്ന് കുടുംബങ്ങളിലൊന്ന് പ്രസന്നയുടേതാണ്. ഇവരുടെ വീടിന് നാല് ഭാഗവും ഖനനം നടക്കുകയാണ്. വള്ളത്തിലേ വീട്ടിലേക്കെത്താനാകൂ. 

ഐ ആര്‍ ഇയ്ക്ക് സമീപമാണ് വസ്തു എന്നതിനാല്‍ ഭവനവായ്പ നിഷേധിക്കപ്പെടുകയാണെന്നും ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു. പ്രദേശം വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോയാല്‍ ലോണ്‍ പാസാക്കാമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.

Keywords: IRE officials threatened Alappad natives for land. Kollam, News, Protesters, Threatened, Kerala.