Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍! 104 ബിജെപി എം എല്‍ എമാര്‍ ഗുര്‍ഗാവൂണ്‍ റിസോര്‍ട്ടില്‍; 5 കോണ്‍ഗ്രസ് എം. എല്‍ എമാരെ 'കാണാതായി'

ബംഗലൂരു: (15.01.2019 kvartha.com) കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യമില്ല. ബിജെപി എം. എല്‍ എമാരായ 104 പേര്‍ ഗുര്‍ഗാവൂണിലെ ഒരു റിസോര്‍ട്ടില്‍ താമസിക്കുന്നതായാണ് പുതിയ വിവരം. മുഖ്യമന്ത്രി കുമാരസ്വാമി എംNational, Karnataka, BJP, Congress
ബംഗലൂരു: (15.01.2019 kvartha.com) കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യമില്ല. ബിജെപി എം. എല്‍ എമാരായ 104 പേര്‍ ഗുര്‍ഗാവൂണിലെ ഒരു റിസോര്‍ട്ടില്‍ താമസിക്കുന്നതായാണ് പുതിയ വിവരം. മുഖ്യമന്ത്രി കുമാരസ്വാമി എം. എല്‍ എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണിത്. എന്നാല്‍ നിലവിലെ സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ജെഡി എസ്, കോണ്‍ഗ്രസ് ആരോപണം.

ജനതാ ദള്‍ സെക്കുലര്‍ ബിജെപി എം എല്‍ എമാരെ വിഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ ഒന്നാണ്. രണ്ട് ദിവസം വരെ ഞങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ടാകും എന്നാണ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പ പറഞ്ഞത്. ബിജെപി കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും അദ്ദേഹം തള്ളി.

National, Karnataka, BJP, Congress
കര്‍ണാടക ബിജെപി എം എല്‍ എ നിപ്പനി ശശികല ജോളിയും യെദിയൂരപ്പയുടെ വാദത്തെ പിന്താങ്ങി. ഐടിസി ഗ്രാന്റ് ഭാരതില്‍ താമസിക്കുകയാണ് ശശികല ജോളി.

ഗുര്‍ഗാവൂണില്‍ 104 ബിജെപി എം എല്‍ എമാരുണ്ട്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഞങ്ങളെ ഗുര്‍ഗാവൂണിലേയ്ക്ക് വിളിച്ചുവരുത്തിയത്. നിലവില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല. അങ്ങനെയുണ്ടെങ്കില്‍ ഞങ്ങളുടെ നേതാക്കള്‍ തന്നെ ഇക്കാര്യം അറിയിക്കുന്നതായിരിക്കുമെന്നും ശശികല ജോളി പറഞ്ഞു.

അതേസമയം ബിജെപി എം എല്‍ എമാരെ കൂട്ടത്തോടെ മാറ്റി ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 224 അംഗ നിയമസഭയില്‍ ജെഡി എസിനും കോണ്‍ഗ്രസിനുമായി 118 എം എല്‍ എമാരാണുള്ളത്. കേവല ഭൂരിപക്ഷം 113 ആണ്. 104 എം. എല്‍ എമാരാണ് ബിജെപിക്കുള്ളത്.

മുംബൈയിലെ ഹോട്ടലുകളില്‍ താമസിക്കുന്ന അഞ്ച് കോണ്‍ഗ്രസ് എം എല്‍ എമാരും താനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് എച്ച് ഡി കുമാര സ്വാമി പറഞ്ഞു. എന്നെ അറിയിച്ചതിന് ശേഷമാണ് അവര്‍ മുംബൈയിലേയ്ക്ക് പോയത്. എന്റെ സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.

രമേശ് ജരകിഹോളി, ആനന്ദ് സിംഗ്, ബി നാഗേന്ദ്ര, ഉമേഷ് യാദവ്, ബിസി പാട്ടീല്‍ എന്നീ കോണ്‍ഗ്രസ് എം എല്‍ എമാരെയാണ് കര്‍ണാടകയില്‍ നിന്നും കാണാതായിരിക്കുന്നത്. രമേശ് ജരകിഹോളിയെ അടുത്തിടെ ക്യാബിനറ്റില്‍ നിന്നും കുമാരസ്വാമി പുറത്താക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Among the "missing" lawmakers is Ramesh Jarakiholi, who was dropped recently by Mr Kumaraswamy in a cabinet shuffle. The others are Anand Singh, B Nagendra, Umesh Jadhav and BC Patil. JDS leader HD Deve Gowda said his son Kumaraswamy was running a stable government and would do so for a full five years, despite "gossip for the past seven months".

Keywords: National, Karnataka, BJP, Congress