» » » » » » » » » » » വരനും സംഘവും വിവാഹവേദിയില്‍ എത്തിയത് അടിച്ചുപൂസായി; മദ്യപനായ ഭര്‍ത്താവിനെ വേണ്ടെന്ന് പറഞ്ഞ് വധു വിവാഹത്തില്‍ നിന്നും പിന്‍മാറി

പട്‌ന: (www.kvartha.com 19.01.2019) വരനും സംഘവും എത്തിയത് മദ്യപിച്ച് ലക്കുകെട്ട്. ഒടുവില്‍ മദ്യപനായ ഭര്‍ത്താവിനെ വേണ്ടെന്ന് പറഞ്ഞ് പ്രതിശ്രുതവധു വിവാഹത്തില്‍ നിന്നും പിന്‍മാറി. മദ്യനിരോധനം നിലവിലുള്ള ബിഹാറിലാണ് സംഭവം. അക്ബര്‍പുര്‍ സ്വദേശിനിയായ യുവതിയാണ് പോലീസ് കോണ്‍സ്റ്റബിളായ ഉദയ് രജക്കുമായുള്ള വിവാഹത്തില്‍നിന്ന് പിന്മാറിയത്. തിലക്പുര്‍ ഗ്രാമവാസിയാണ് ഉദയ്.

വ്യാഴാഴ്ച രാത്രിയാണ് ഉദയും യുവതിയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരനും സംഘവും മദ്യലഹരിയിലാണ് യുവതിയുടെ വീട്ടിലെത്തിയത്. 'നന്നായി മിനുങ്ങിയെത്തിയ' ഇവര്‍ പെണ്‍കുട്ടിയുടെ അമ്മാവനായ പ്രസൂണ്‍ കുമാറുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും അദ്ദേഹത്തെ ക്ഷണിക്കപ്പെട്ടവരുടെ മുന്നില്‍ വെച്ച് മര്‍ദിക്കുകയും ചെയ്തു.

In Dry Bihar, Drunk Cop Rejected By Bride Minutes Before Wedding, Patna, News, Bride, wedding, attack, Complaint, Police, Arrest, National.

വിവരമറിഞ്ഞ പെണ്‍കുട്ടി വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു. കുടുംബാംഗങ്ങളും ഗ്രാമവാസികളും പെണ്‍കുട്ടിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. ഗ്രാമവാസികളുടെ പരാതിയെ തുടര്‍ന്ന് ഉദയിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉദയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ പിതാവിനേയും മറ്റു ചിലരേയും അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. എക്‌സൈസ് വകുപ്പിലെ നിയമങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: In Dry Bihar, Drunk Cop Rejected By Bride Minutes Before Wedding, Patna, News, Bride, wedding, attack, Complaint, Police, Arrest, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal