Follow KVARTHA on Google news Follow Us!
ad

റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കാണാതായ നഴ്‌സിന്റെ മൃതദേഹം ആലുവ പുഴയില്‍; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെ കീഴടങ്ങിയ ഭര്‍ത്താവ് റിമാന്‍ഡില്‍, ഫലം കണ്ടത് പിതാവിന്റെ നിയമപോരാട്ടം

റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കാണാതായ നഴ്‌സിന്റെ Kochi, News, Missing, Enquiry, Death, Husband, Remanded, Dead Body, Crime, Criminal Case, Crime Branch, Custody, River, Kerala
കൊച്ചി: (www.kvartha.com 23.01.2019) റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കാണാതായ നഴ്‌സിന്റെ മൃതദേഹം ആലുവ പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെ കീഴടങ്ങിയ ഭര്‍ത്താവ് റിമാന്‍ഡില്‍.

ബംഗളൂരുവില്‍ നഴ്‌സായ ആന്‍ലിയ എന്ന യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലാണ് ഭര്‍ത്താവ് ജസ്റ്റിന്‍ ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. സംഭവം നടന്നു നാല് മാസത്തിനു ശേഷം കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതിനു പിന്നാലെയാണു മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

 Husband of nurse found dead in Aluva river surrenders before court, Kochi, News, Missing, Enquiry, Death, Husband, Remanded,  Dead Body, Crime, Criminal Case, Crime Branch, Custody, River, Kerala

ഇക്കഴിഞ്ഞ 2018 ഓഗസ്റ്റ് 25നാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആന്‍ലിയയെ കാണാതായത്. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം ഊര്‍ജിതമാകുന്നതിനിടെ 28ന് മൃതദേഹം പെരിയാറില്‍ കണ്ടെത്തി. ഇതോടെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാണിച്ച് പിതാവ് ഫോര്‍ട്ട് കൊച്ചി നസ്രേത്ത് പാറയ്ക്കല്‍ ഹൈജിനസ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ജസ്റ്റിന്‍ ഒളിവില്‍ ആണെന്നായിരുന്നു ലോക്കല്‍ പോലീസിന്റെ വിശദീകരണം.തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു വിട്ടെന്ന് അറിഞ്ഞതിനു പിന്നാലെ ജസ്റ്റിന്‍ കോടതിയില്‍ കീഴടങ്ങി.

മകളുടെ ഭര്‍ത്താവ് ജസ്റ്റിനെതിരെ കൊലപാതകക്കുറ്റം ആരോപിച്ച് തൃശൂര്‍ സിറ്റി കമ്മിഷണര്‍ക്ക് ആണ് പിതാവ് പരാതി നല്‍കിയത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവയാണ് പോലീസ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

Husband of nurse found dead in Aluva river surrenders before court, Kochi, News, Missing, Enquiry, Death, Husband, Remanded,  Dead Body, Crime, Criminal Case, Crime Branch, Custody, River, Kerala

ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ മുഖ്യമന്ത്രിയെ സമീപിച്ചു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

അടുത്ത ദിവസം ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയില്‍ വാങ്ങും. അതേസമയം മകളുടെ മരണം ആത്മഹത്യയാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും മകള്‍ക്ക് നീതി കിട്ടണമെന്നും ഹൈജിനസ് പറഞ്ഞു. മകള്‍ക്കു നീതി നേടിയെടുക്കുന്നതിനു വേണ്ടി വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് ഹൈജിനസ് നിയമ പോരാട്ടം നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Husband of nurse found dead in Aluva river surrenders before court, Kochi, News, Missing, Enquiry, Death, Husband, Remanded,  Dead Body, Crime, Criminal Case, Crime Branch, Custody, River, Kerala.